
ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച ഉത്തര്‍പ്രദേശ് സ്വദേശി ഗുള്‍ഫാന്‍ ഖാന്‍ (32)ന്റെ മൃതദേഹം ഒ.ഐ.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്താക്കി ഖബറടക്കി.
ഹഫര്‍ അല്‍ ബത്തിനിലെ ഖബറിസ്ഥാനത്തില്‍ ഖബറടക്കിയത്.

നാല് വര്‍ഷം ഹഫര്‍ അല്‍ ബത്തിന്‍ സനയ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു. താമസ സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് കിംഗ് ഖാലിദ് ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അതിനിയൈാണ് മരണം. ഭാര്യ: റേഷ്മ ബാനോ. മക്കള്‍: അര്‍ബീന ഖാന്‍, ജുനീറ ഖാന്‍.

മരണാനന്തര നിയമ നടപടികള്‍ ഒ.ഐ.സി.സി ഹഫര്‍ അല്‍ ബത്തിന്‍ പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഏറ്റുവാങ്ങി ഒഐസിസി പ്രവര്‍ത്തകര്‍ ഖബറടക്കുകയായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






