Sauditimesonline

ISLAHI
സുലൈ ഇസ്‌ലാഹി സെന്റര്‍; ഫയാസ് അലി നയിക്കും

മികച്ച വിജയം നേടിയവരെ ആദരിച്ചു

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ അംഗങ്ങളുടെ മക്കളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. റിയാദ് അല്‍യസ്മിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഖാദര്‍ പ്രശംസാ ഫലകം സമ്മാനിച്ചു. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ ഷാഹിദ് അറക്കല്‍ ഉദ്ഘാടനം ചെയ്തു.

ഡോ. ഷഹനാസ് സത്താര്‍ (എംബിബിഎസ്), മെഹ ഫായിസ് (ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച് ലാന്‍ഗേജ് പാത്തോളജി), ഹന സത്താര്‍ (ബി കോം സിഎംഎ യുഎസ്) എന്നിവര്‍ പ്രൊഫഷണല്‍ ബിരുദം നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മുഹമ്മദ് ഷാസാദ്, റഫാ ഫാത്തിമ, ലാമിസ് ബിന്‍ ഇക്ബാല്‍, ഫാത്തിമ സന എ പി, സയ്യിദ് റെഹാന്‍ നൗഫല്‍, അപര്‍ണ വി എസ്, ഫാത്തിമ സുഹാന വി എസ്, മുഹമ്മദ് സിനാന്‍, ഷഹന നസ്‌റിന്‍, റെന നാദിര്‍, സെബ സഹീര്‍ നൂര്‍, ഫര്‍ഹ ഫാത്തിമ എന്നിവരാണ് എസ്എസ്എല്‍സി, സി ബി എസ് ഇ 10, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയതിനു പുരസ്‌കാരങ്ങള്‍ക്ക് നേടിയത്.

ഷഹബാസ് പാലയൂര്‍ ആമുഖ പ്രസംഗം നിര്‍വഹച്ചു. ഇ കെ ഇജാസ് സ്വാഗതവും ഖയ്യും അബ്ദുള്ള നന്ദിയും പറഞ്ഞു. ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, ഡോ. കെ ആര്‍. ജയചന്ദ്രന്‍, റഹ്മാന്‍ മുനമ്പത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍, സയ്യിദ് ജാഫര്‍ തങ്ങള്‍, ഫെര്‍മിസ് മടത്തൊടിയില്‍, മനാഫ് അബ്ദുള്ള, ഷാജഹാന്‍ ചാവക്കാട്, നേവല്‍ ഗുരുവായൂര്‍, സിറാജുദ്ധീന്‍ ഓവുങ്ങല്‍, കബീര്‍ വൈലത്തൂര്‍, ആരിഫ് വൈശ്യം വീട്ടില്‍, ഫാറൂഖ് പൊക്കുളങ്ങര, ഷഹീര്‍ ബാബു, യൂനസ് പടുങ്ങല്‍, ഫായിസ് ബീരാന്‍, സുധാകരന്‍ ചാവക്കാട്, സലിം പാവറട്ടി, അലി പുത്താട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. റിയാദിലെ സാമൂഹിക ജീവകാരുണ്യ മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top