Sauditimesonline

3 oicc
ഇനി 'യഥാര്‍ത്ഥ ഇരട്ടച്ചങ്കന്റെ' ഭരണം; ആവേശമായി റിയാദ് ഒഐസിസി

‘കോഴിക്കോട്ന്‍സ്’ സ്‌കൂള്‍ ഫെസ്റ്റ്: വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: കോഴിക്കോട് നിവാസികളുടെ റിയാദിലെ കൂട്ടായ്മ ‘കോഴിക്കോട്ന്‍സ്’ ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സ്‌കൂള്‍ ഫെസ്റ്റ്’ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ചിത്ര രചന, ഉപന്യാസ രചന എന്നിവയുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്.

മഹിറ സദാഫ്, നുമ, മുസമ്മില്‍ (കിഡ്‌സ്), ജുവാന്‍ ജോര്‍ജ്, മൈമൂന റിദ, അവനി രാജേഷ് (സബ് ജൂനിയര്‍), മാധവി കൃഷ്ണ, ഹൃദയ് സന്ദീപ്, ശൈഖ മെഹ്‌റ (ജൂനിയര്‍), ഇബാ സുബൈര്‍, ഹുമൈറ ഉമാം, അനും സിയ, മുഹമ്മദ് ഇബ്രാഹിം, ഷഹ്‌സ (സീനിയര്‍) എന്നിവരാണ് വിവിധ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയതെന്ന് ചീഫ് ഓര്‍ഗനൈസര്‍ നാസര്‍ നല്ലളം അറിയിച്ചു.

കുട്ടികളുടെ സര്‍ഗ വൈഭവം കണ്ടെത്താനും ആത്മവിശ്വാസം വളര്‍ത്താനുമുളള പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയത്. വിവിധ വിഷയങ്ങളിലായിരുന്നു ചിത്ര രചനാ മത്സം.

‘സൗദി വിഷന്‍ 2030 – സ്വപനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്’, ‘കുടുംബത്തോടൊപ്പം ഒരുദിനം’ തുടങ്ങിയ വിഷയങ്ങളിലായിരുന്നു മത്സരം.

‘സുസ്ഥിര ഭാവിക്കായി സുസ്ഥിര ജീവിതം’, ‘ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള ലോക യാത്ര’ എന്നീ വിഷയങ്ങളിലാണ് ഉപന്യാസ രചന നടന്നത്. വിവിധ ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top