Sauditimesonline

1 oicc dammam
ഒഐസിസി 'മികവ്- 2026' വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ജിദ്ദ നോര്‍ത്ത് സാഹിത്യോത്സവ് ജനുവരി 2ന്

ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ജിദ്ദ നോര്‍ത്ത് സോണ്‍ പതിനഞ്ചാമത് സാഹിത്യോത്സവ് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജനുവരി രണ്ടിന് നടക്കുന്ന സാഹിത്യോത്സവിന്റെ പ്രചാരണ പോസ്റ്റര്‍ പ്രകാശനവും നടന്നു. യോഗത്തില്‍ ആര്‍.എസ്.സി ജിദ്ദ നോര്‍ത്ത് ചെയര്‍മാന്‍ വാഹിദ് സഖാഫി അധ്യക്ഷത വഹിച്ചു. ഷാഫി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി വിദ്യാര്‍ത്ഥിയുവജനങ്ങളുടെയും കുടുംബങ്ങളുടെയും കലാ, സാഹിത്യ, സാംസ്‌കാരിക, സര്‍ഗാത്മക മികവുകള്‍ പരിപോഷിപ്പിക്കുന്നതിനായാണ് സാഹിത്യോത്സവ്.

ഹംദാനിയ, സഫ, സാമിര്‍, ഹിറ, അനാകിഷ് എന്നീ സെക്ടറുകളില്‍ നിന്നു വിജയികളായി വരുന്ന മുന്നൂറിലധികം പ്രതിഭകള്‍ മത്സരത്തില്‍ മാറ്റുരക്കും. ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. പ്രത്യേക പരിചരണം ആവശ്യമുളള കുട്ടികള്‍ക്കായി ‘സ്‌നേഹോത്സവം’, സാധാരണക്കാര്‍ക്കായി ‘കലോത്സാഹം’, സ്ത്രീകള്‍ക്കായി ‘ഒരിടത്ത്’ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കും.

ഐ.സി.എഫ് ജിദ്ദ റീജിയണല്‍ ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍ തങ്ങള്‍ സംഘാടക സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. മുഹ്‌സിന്‍ സഖാഫി അഞ്ചച്ചവിടി ചെയര്‍മാനും റഷീദ് പന്തല്ലൂര്‍ ജനറല്‍ കണ്‍വീനറും, മന്‍സൂര്‍ മാസ്റ്റര്‍, ഗഫൂര്‍ പൊന്നാട്, ഉമൈര്‍ മുണ്ടോളി എന്നിവരെ സഹഭാരവാഹികളായും തിരഞ്ഞെടുത്തു. ചടങ്ങില്‍ ഷംഷാദ് പെരിന്തല്‍മണ്ണ സ്വാഗതവും. സലീം പാറഞ്ചേരി നന്ദിയും പറഞ്ഞു. യൂണിറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് 0536313550, 0500824773 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top