Sauditimesonline

SALEEM CHALIYAM FAREWELL
സ്‌നേഹകസവുകളില്‍ തീര്‍ത്ത സംഗീത സന്ധ്യ; കസവ് ചാലകശക്തി സലിം ചാലിയത്തിന് യാത്രയയപ്പ്

റിയാദില്‍ കോവിഡ് ചികിത്സക്ക് പ്ലാസ്മ ദാനം ചെയ്ത് മലയാളി യുവാവ്

റിയാദ്: കൊവിഡ് ചികിത്സക്കും ഗവേഷണത്തിനുമായി രക്തതത്തില്‍ നിന്നു വേര്‍തിരിച്ച പ്ലാസ്മ ദാനം ചെയ്ത് മലയാളി യുവാവ്. റിയാദില്‍ ജോലി ചെയ്യുന്ന മലപ്പുറം എടക്കര സ്വദേശി ഷാജഹാനാണ് ബ്‌ളഡ് ട്രാന്‍സ്ഫ്യൂഷന്‍ വഴി പ്ലാസ്മ ദാനം ചെയ്തത്. സൗദിയില്‍ പ്ലാസ്മ ദാനം ചെയ്യുന്ന ആദ്യ മൂന്നുപേരില്‍ ഒരാളാണ്.

കൊവിഡ് ബാധിച്ച് മരിച്ച സഫ്‌വാന്റെ സുഹൃത്തായ ഷാജഹാനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 28 ദിവസത്തെ ചികിത്സക്കു ശേഷം രോഗമുക്തി നേടി. ഇതിനിടെ സൗദി ആരോഗ്യ മന്ത്രാലയം ഷാജഹാനെ അന്വേഷിച്ചെത്തി. പ്ലാസ്മ ദാനം ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് അന്വേഷിച്ചു. സന്നദ്ധത അറിയിച്ചതോടെയാണ് സൗദി അറേബ്യയില്‍ നടക്കുന്ന പ്ലാസ്മ ചികിത്സയുടെ ഭാഗമാകാന്‍ കഴിഞ്ഞതെന്ന് ഷാജഹാന്‍ എടക്കര പറഞ്ഞു.

മൂന്നാഴ്ച മുമ്പ് മാത്രമാണ് ആരോഗ്യ മന്ത്രാലയവും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും കൊവിഡ് ചികിത്സക്ക് പ്ലാസ്മ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം, നാഷണല്‍ ഗാര്‍ഡ് എന്നീ മന്ത്രാലയങ്ങളിലെ വിദഗ്ദരും കിംഗ് ഫൈസല്‍ റിസര്‍ച് സെന്ററിലെ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ 24 അംഗ സംഘമാണ് ബ്‌ളഡ് ട്രാന്‍സ്ഫ്യൂഷനും പ്ലാസ്മ ചികിത്സക്കും നേതൃത്വം നല്‍കുന്നത്.രോഗമുക്തി നേടിയവര്‍ പ്‌ളാസ്മ ദാനം ചെയ്യുന്നതിനായി https://plasmaforcovid.com/ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top