റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് ഘടകം വണ്ടര്‍ കിഡ്‌സ് ചില്‍ഡ്രന്‍സ് ക്ലബ് രൂപീകരിച്ചു. സ്‌നേഹവും സൗഹൃദവും കുട്ടികള്‍ക്കിടയില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ക്ലബ്ബിന്റെ പ്രഖ്യാപനം റിയാദ് കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ നിര്‍വഹിച്ചു. കുട്ടികളിലെ പ്രതിഭകളെ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും കുട്ടികളുടെ കൂട്ടായ്മ ഉപകരിക്കുമെ ന്ന് അദ്ദേഹം പറഞ്ഞു.
ചില്‍ഡ്രന്‍സ് ക്ലബ് ഭാരവാഹികളായി നജ്മുനിഷ (ചീഫ് കോര്‍ഡിനേറ്റര്‍), മുഹമ്മദ് ആമീന്‍, ആയിഷ റബുല, അലന്‍ മുഹമ്മദ് (കോഓര്‍ഡിനേറ്റേഴ്‌സ്), ലംഹ ലബീബ് (പ്രസിഡന്റ്), അഫ്‌റ ഫാത്തിമ (ജന. സെക്രട്ടറി), റസല്‍ അബ്ദുല്ല (ട്രഷറര്‍), ഫാത്തിമ സാദിയ, മുഹമ്മദ് സാക്കി (വൈസ് പ്രസിഡന്റ്), അഹമ്മദ് യാസിന്‍, മുഹമ്മദ് അയ്മന്‍ (സെക്രട്ടറി) പ്രവര്‍ത്തക സമിതി അംഗങ്ങളായി മുഹമ്മദ് ജസ്‌ലന്‍, ലിയ സെയ്‌നബ്, ലുഹാന്‍ മെഹ്‌വിഷ്, മറിയം, അഹ്‌യാന്‍, ഷയാന്‍, മുബഷിര്‍, എമിന്‍ അയ്ബക് എന്നിവരെ തെരഞ്ഞെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.