റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് ഘടകം വനിതാ കമ്മിറ്റി ശിശു ദിനം ആഘോഷിച്ചു. റിയാദ് ബിലാദിയ റിസോര്‍ട്ടില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ വൈഭവം പ്രകടിപ്പിക്കാനും മത്സരങ്ങളിലൂടെ പുതിയ അറിവുകള്‍ നേടാനും അവസരമൊരുക്കി. കുട്ടികളെ ചിരിച്ചും ചിന്തിപ്പിച്ചും പാട്ടു പാടിയും കഥകള്‍ പറഞ്ഞും സലീം ചാലിയം ക്ലാസ്സ് നയിച്ചു. വനിതാ കമ്മിറ്റി പ്രസിഡന്റ് സമീറ ഷമീര്‍ ആദ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ഷഫ്‌ന മുഫാഷിര്‍, തെസ്‌നി ഉസ്മാന്‍, റഷ സുഹൈല്‍, നജുമുനിഷ നാസര്‍, മുഹ്‌സിന ഷംസീര്‍, റഷ റസാഖ്, അസ്മ ഖാദര്‍, ഷബ്‌ന ആഷിഫ്, സല്‍മ ഷഫീക്, സഫീറ ആഷിഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഷമീര്‍ മേഘ, അസ്‌ലം കളക്കര, റസാഖ് പുറങ്, എംഎ ഖാദര്‍, കെടി അബൂബക്കര്‍, ആഷിഫ് മുഹമ്മദ് ,സുഹൈല്‍ മഖ്ധൂം, അഷ്‌കര്‍ വി, സംറൂദ് കബീര്‍ കാടന്‍സ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാബിറ ലബീബ് സ്വാഗതവും ലംഹ ലബീബ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.