റിയാദ്: ഒഐസിസിയെ നയിക്കുന്നതിലും വളര്‍ത്തുന്നതിലും മുഖ്യപങ്കു വഹിച്ച നേതാവാണ് വിടപറഞ്ഞ സത്താര്‍ കായംകുളമെന്ന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. റിയാദിലെ സാമൂഹിക, കലാ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം വിടപറഞ്ഞതിന്റെ ഒന്നാം ചരമവാര്‍ഷിക ദിനവും ജീവകാരുണ്യ ഫണ്ട് വിതരണവും നടന്നു.
യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ഖമറുദ്ദീന്‍ താമരക്കുളം അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രസിഡന്റ് അബ്ദുല്ല വല്ലഞ്ചിറ ഉദ്ഘാടനം ചെയ്തു. ഒഐസിസി നാഷണല്‍ കമ്മിറ്റി അംഗം അഡ്വ. എല്‍കെ അജിത് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുജീബ് ജനത ആമുഖപ്രഭാഷണം നിര്‍വ്വഹിച്ചു. ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ ഫണ്ട് നിഖില സമീര്‍ മുജീബ് ജനതയ്ക്ക് കൈമാറി.
റിയാദിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സത്താര്‍ കായംകുളത്തെ അനുസ്മരിച്ചു. കുഞ്ഞി കുമ്പള, ഫൈസല്‍ ബഹസന്‍, മജീദ് ചിങ്ങോലി, സുഗതന്‍ നൂറനാട്, നൗഷാദ് കറ്റാനം, ശരത് സ്വാമിനാഥന്‍, മൃദുല വിനീഷ്, ജോമോന്‍ ഓണംപ്പള്ളില്‍, സന്തോഷ് വിളയില്‍, സനൂപ് പയ്യന്നൂര്‍, റാഫി കൊയിലാണ്ടി, അമീര്‍ പട്ടണത്ത്, റഷീദ്, ഷാജി മഠത്തില്‍, സജീവ് വള്ളികുന്നം, റഫീഖ് വെട്ടിയര്‍, ജലീല്‍ ആലപ്പുഴ, നാസര്‍ ലെയ്‌സ്, വാഹിദ് കായംകുളം, നിഷാദ് അലംകോട്, ഷംനാദ് കരുനാഗപ്പള്ളി, സജീര്‍ പൂന്തുറ, രഘുനാഥ് പര്‍ശിനികടവ്, അനീഷ് ഖാന്‍, അനീസ് അമ്പലവേഴില്‍, ആഘോഷ്, അഷ്‌റഫ് കായംകുളം, സൈഫ് കൂട്ടുങ്കള്‍, വിജെ നാസറുദ്ദീന്‍, ഷിബു ഉസ്മാന്‍, ഹാഷിം ചിയംവെളി, സുധീര്‍ കുമ്മിള്‍, നാസര്‍ വലപ്പാട്, ഷെഫീഖ് പുരകുന്നു, കെകെ തോമസ്, ജോണ്‍സണ്‍ മാര്‍ക്കോസ്, അലക്‌സ് കൊട്ടാരക്കര, അജേഷ്, വിന്‍സന്റ്, സിസിജു പീറ്റര്‍, സാലിം, കൊച്ചുണ്ണി, വര്‍ഗീസ് ബേബി, കാഷിഫുദ്ധീന്‍, ദാസ് യോഹന്നാന്‍, ഷൈജു നമ്പലശേരില്‍, ജയമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷബീര്‍ വരിക്കപള്ളി സ്വാഗതവും ട്രഷറര്‍ ബിജു വെണ്മണി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.