
റിയാദ്: പ്രവാസി സാംസ്‌കാരിക വേദി സെന്‍ട്രല്‍ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാജു ജോര്‍ജ്ജ് (പ്രസിഡന്റ്), വി.എ സമീഉള്ള (ജനറല്‍ സെക്രട്ടറി) എം.പി ഷഹ്ദാന്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍, യൂണിറ്റ് തലം മുതല്‍ നടന്ന സംഘടന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ നേതൃത്വത്തെ കണ്ടെത്തിയത്. വൈസ് പ്രസിഡന്റ്‌റുമാരായി സൈനുല്‍ ആബിദ് (വെല്‍ഫയര്‍), റഹ്മത്ത് തിരുത്തിയാട് (സംഘടന), ജാസ്മിന്‍ അഷ്‌റഫ് (വനിതാ ശാക്തീകരണം),

അജ്മല്‍ ഹുസൈന്‍ (രാഷ്ട്രീയ കാര്യം) എന്നിവരാണ് മറ്റു ഭാരവാഹികള്‍. അംജദ് അലി (സംഘടന) സുനില്‍ (ഡോക്യൂമെന്റേഷന്‍), റുക്‌സാന ഇര്‍ഷാദ്, അസീസ് എ.കെ (പി.ആര്‍) എന്നിവര്‍ സെക്രട്ടറിമാരാണ്.
വിവിധ വകുപ്പുകളുടെ അധ്യക്ഷന്മാരും അംഗങ്ങളുമായി അബ്ദുല്‍ റഹ്മാന്‍ മറായി, നിഹ്മത്തുള്ള (വെല്‍ഫെയര്‍ ), ബാരിഷ് ചെമ്പകശ്ശേരി (മീഡിയ), ഖലീല്‍ പാലോട് (രാഷ്ട്രീയ കാര്യം)
സലിം മാഹി, മിയാന്‍ തുഫൈല്‍, ഫജ്‌ന ശഹദാന്‍ (എച്ച്.ആര്‍.ഡി), അബ്ദുറഹ്മാന്‍ ഒലയാന്‍, സൗമ്യ സുനില്‍ (കല-സാംസ്‌കാരികം), ഹാരിസ് എം കെ, റിഷാദ് എളമരം (സ്‌പോര്‍ട്‌സ് ) എന്നിവരെയും തെരഞ്ഞെടുത്തു. മേഖലാ പ്രസിഡന്റ്‌റുമാരായ അഡ്വ റെജി, ശിഹാബ് കുണ്ടൂര്‍, ഖാലിദ് റഹ്മാന്‍, അഷ്‌റഫ് കൊടിഞ്ഞി എന്നിവരും സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായിരിക്കും.
കിഴക്കന്‍ പ്രവിശ്യ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജഹാന്‍ എം കെ, ജനറല്‍ സെക്രട്ടറി അന്‍വര്‍ സലിം എന്നിവര്‍ വരണാധികാരികളായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






