റിയാദ്: ലോക കപ്പില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് സൗദി. കളി തുടങ്ങി പത്താം മിനുട്ടില്‍ മെസ്സി സൗദിക്കെതിരെ ആദ്യ ഗോള്‍ നേടി. എന്നാല്‍ അപ്രതീക്ഷിതമായി കുതിച്ചു കയറിയ സൗദിയുടെ സാലെഹ് അല്‍ ഷഹരി രണ്ടാം പാതിയുടെ 48-ാം മിനുട്ടില്‍ അര്‍ജന്റീനക്കെതിരെ ഗോള്‍ നേടി സമനിലപിടിച്ചു.
കളി ആവേശത്തോടെ മുന്നേറുന്നതിനിടെ സൗദിയുടെ സാലെം അല്‍ ദൗസരി 53-ാം മിനുട്ടില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് രണ്ടാം ഗോള്‍ നേടി. സൗദിയുടെ മികച്ച പ്രതിരോധ നിര അര്‍ജന്റീന കളിക്കാരെ വരിഞ്ഞു മുറുക്കുന്ന കാഴ്ചയാണ് ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ കാണാനായത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.