Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

റഹീമിന്റെ മോചനത്തിന് ദിയാ ധനം ശേഖരിക്കും; നിയമ സഹായ സമിതി

റിയാദ്: ഭിന്നശേഷിയുളള ബാലന്‍ റിയാദില്‍ മരിച്ച സംഭവത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവാവ് അബ്ദുറഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ റഹിം നിയമ സഹായ മിതിയാണ് ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പ്രവാസി കൂട്ടായ്മകള്‍ യോഗം ചേര്‍ന്നു.

ദിയാധനം സ്വീകരിച്ച മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്ന് മരിച്ച ബാലന്റെ കുടുംബം നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇന്ത്യന്‍ എംബസി പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും സുദീര്‍ഘമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മാപ്പ് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. 15 മില്ല്യന്‍ റിയാല്‍ (33 കോടി രൂപ) ദിയാ ധനം നല്‍കണമെന്നാണ് ബാലന്റെ കുടുംബ അഭിഭാഷകന്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് റഹിം നിയമ സഹായ സമിതി യോഗം ചേര്‍ന്ന് ദിയാ ധനം സ്വരൂപിക്കാന്‍ തീരുമാനിച്ചത്.

കോഴിക്കോട് ഫറോഖ് അബ്ദുറഹീമിനെ വിചാരണ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. രണ്ട് അപ്പീല്‍ കോടതികളും വിധി ശരിവെച്ചു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ വിധി കാത്തിരിക്കുകയാണ്. ഇതിനിടെയാണ് ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ കുടുംബം സന്നദ്ധത അറിയിച്ചത്.

ഹൗസ് ഡ്രൈവറായിരുന്ന അബ്ദു റഹിം ഓടിച്ചിരുന്ന കാറില്‍ ഭിന്നശേഷിക്കാരന്‍ അബദ്ധത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 2006 നവംബര്‍ 26ന് ആണ്. കേസില്‍ പ്രതിയായ റഹിം 16 വര്‍ഷമായി തടവില്‍ കഴിയുകയാണ്. യോഗത്തില്‍ സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കുഞ്ഞി കുമ്പള, അഷ്‌റഫ് വേങ്ങാട്ട്, കേസില്‍ എംബസിയെ പ്രതിനിധീകരിക്കുന്ന യൂസഫ് കാക്കഞ്ചേരി എന്നിവന പ്രസംഗിച്ചു. വിവിധ പ്രവാസി കൂട്ടായ്മകള്‍ നിയമ സഹായ സമിതിയുമായി സഹകരിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top