റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ‘ഇസ്‌ലാം: ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന്’ കാമ്പയിന്‍ പ്രഖ്യാപനം ഡോ. എം.കെ മുനീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സമൂഹിക ഭദ്രത തര്‍ക്കുംവിധം സ്വതന്ത്ര ചിന്തകളും അധാര്‍മ്മികതയും വ്യാപകമാകുന്ന സാഹചര്യത്തിലാണ് ബോധവത്ക്കരണ കാമ്പയിന്‍. ലക്ഷ്യബോദ്ധമില്ലാതെ സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന പ്രവണതകളുടെ ദുരന്തങ്ങഫലങ്ങളെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം.
മയക്ക് മരുന്നും ലൈംഗിക അരാചകത്വങ്ങളും ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടക്കം ധാര്‍മ്മിക അതിര്‍വരമ്പുകള്‍ അതിലംഘിക്കുക വഴി നാട് എത്തിച്ചേര്‍ന്ന പ്രതിസന്ധികളില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ട് കൊണ്ട് പുതു തലമുറയെയും സമൂഹത്തെ പൊതുവിലും ദിശാബോധം നല്‍കി സ്വന്തത്തിനും സമൂഹത്തിനും നാടിനും സക്രിയ സംഭാവനകള്‍ നല്‍കും വിധമുള്ള സമൂഹസൃഷ്ടിയാണ് ക്യാംപെയ്ന്‍ മുന്നോട്ട് വെക്കുന്ന സന്ദേശം. അതോടൊപ്പം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന് ഇസ്‌ലാം ലോകത്തിന് മുന്‍പില്‍ വെക്കുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങളും അത് മുന്‍കാല സമൂഹത്തിലും ഇന്നും ലോകത്ത് വരുത്തിയ അതുല്യ മാറ്റങ്ങളും സമൂഹത്തിന് പരിചയപ്പെടുത്തുകയെന്നതും ക്യാംപെയ്ന്‍ ലക്ഷ്യമാക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.
ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ നീട്ടനില്‍ക്കുന്ന ക്യാമ്പയ്ന്റെ ഭാഗമായി സാമൂഹിക സംവാദം, ടീന്‍സ് മീറ്റ്, വിദ്യാര്‍ത്ഥി യുവജന സമ്മേളനങ്ങള്‍, കുടുംബ സംഗമം, സന്ദേശ ദിനം, ടേബിള്‍ ടോക്ക്, അധ്യാപക രക്ഷാകര്‍തൃ സംഗമങ്ങള്‍, കലാ സാഹിത്യ മത്സരങ്ങള്‍, ദഅവ സംഗമം, പഠന സെമിനാറുകള്‍, പ്രീ മരൈറ്റല്‍ വര്‍ക്ക്‌ക്ഷോപ്പ് തുടങ്ങി വിപുലവുമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സലാഹിയ ഇസ്തിറാഹയില്‍ നടന്ന ആര്‍.ഐ.സി.സി പ്രവര്‍ത്തക സംഗമം ക്യാപയിന് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ആര്‍.ഐ.സി.സി കണ്‍വീനര്‍ അഷ്‌റഫ് തേനാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിസ്ഡം യൂത്ത് കേരള പ്രവര്‍ത്തക സമിതി അംഗം എഞ്ചിനിയര്‍ അന്‍ഫസ് മുക്രം മുഖ്യാതിഥിയായിരുന്നു. ഒക്ടോബര്‍ പതിനാല് വെള്ളിയാഴ്ച്ച അസീസിയ അല്‍മദീന ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ നടക്കുന്ന ആര്‍.ഐ.സി.സി കൗണ്‍സില്‍ ക്യാംപെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. ഒക്ടോബര്‍ 28 വെള്ളിയാഴ്ച ക്യാംപെയ്ന്‍ ഉദ്ഘാടന സമ്മേളനം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. അഡ്വ: ഹബീബ് റഹ്മാന്‍, എഞ്ചി: ഉമര്‍ ശരീഫ്, ജാഫര്‍ പൊന്നാനി, നൗഷാദ് കണ്ണൂര്‍, ബഷീര്‍ കുപ്പൊടന്‍, യൂസഫ് ശരീഫ്, മൊയ്തു അരൂര്‍, അബ്ദുല്ല അല്‍ ഹികമി, അബ്ദുല്ലത്തീഫ് കൊതൊടിയില്‍, ഷനോജ് അരീക്കോട്, അജ്മല്‍ കള്ളിയന്‍, മുജീബ് പൂക്കോട്ടൂര്‍, അബ്ദുറഊഫ് സ്വലാഹി, നബീല്‍ പയ്യോളി, ഷുക്കൂര്‍ ചക്കരക്കല്ലു, അമീന്‍ പൊന്നാനി, ഷാജഹാന്‍ പടന്ന, ശിഹാബ് മണ്ണാര്‍ക്കാട്, ഉബൈദ് തച്ചമ്പാറ, റിയാസ് ചൂരിയോട് തുടങ്ങിയവര്‍ സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.