
റിയാദ്: കേളി കലാസാംസ്‌കാരിക വേദി പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം ആരംഭിക്കും. ‘കേളി മെഗാ ക്രിക്കറ്റ് 2022’ ടൂര്‍ണമെന്റ് വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.
ആകര്‍ഷകമായ സമ്മാനത്തുകയും ഉപഹാരങ്ങളും വിജയികള്‍ക്ക് സമ്മാനിക്കും. റിയാദ് ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമുള്ള ടീമുകളായിരിക്കും മാറ്റുരയ്ക്കുക. മുന്‍ വര്‍ഷങ്ങളില്‍ കേളി നടത്തിയ വോളീബോള്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ റിയാദിലെ പ്രവാസി സമൂഹം ആവേശപൂര്‍വ്വം ഏറ്റെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ്.

ബത്ഹ ക്ലാസ്സിക് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു.
ചെയര്‍മാനായി രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, വൈസ് ചെയര്‍മാന്മാരായി ജവാദ് പരിയാട്ട്, മുജീബ് റഹ്മാന്‍ ബത്ത, കണ്‍വീനറായി കേന്ദ്ര കമ്മറ്റി അംഗം ഗഫൂര്‍ ആനമങ്ങാട്, ജോയിന്റ് കണ്‍വീനര്‍മാരായി ഹസ്സന്‍ പുന്നയൂര്‍, നൗഷാദ്, ട്രഷറര്‍ സുനില്‍ സുകുമാരന്‍, ടീം കോഡിനേറ്റര്‍ രാജേഷ് ചാലിയാര്‍, ടെക്‌നിക്കല്‍ കണ്‍വീനര്‍ ഷറഫ് ബാബ്‌തൈന്‍, ഗതാഗത കണ്‍വീനര്‍ സഈദ് ബദിയ, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഹുസൈന്‍ മണക്കാട്, പബ്ലിസിറ്റി കണ്‍വീനര്‍ സതീഷ് കുമാര്‍ വളവില്‍, ഗ്രൗണ്ട് മാനേജര്‍ അജിത് കുളത്തുര്‍, സജ്ജാദ് എന്നിവരടങ്ങുന്ന 301 അംഗ സംഘാടക സമിതിയെ യോഗം തിരഞ്ഞെടുത്തു.
രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, ചന്ദ്രന്‍ തെരുവത്ത്, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷാജി റസാഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ട്രഷറര്‍ ജോസഫ് ഷാജി സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ ഗഫൂര്‍ ആനമങ്ങാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.