
റിയാദ്: കൊച്ചി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ഇരുപതാം വാര്‍ഷിക ജനറല്‍ ബോഡി യോഗം 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രഥമ എക്‌സിക്യൂട്ടീവ് യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കെ ബി ഷാജി (പ്രസിഡന്റ്), റഫീഖ് (ജനറല്‍ സെക്രട്ടറി), അഹ്‌സന്‍ സമദ് (ട്രഷറര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.

നദീം സേട്ട് (വൈസ് പ്രസിഡന്റ്), സാജിദ് (ജോയിന്‍ സെക്രട്ടറി), ഹസീബ് (ഇവന്റ് കണ്‍ട്രോളര്‍), അഷ്‌റഫ് (ചാരിറ്റി ), തന്‍വീര്‍ (എംഎസ്എഫ്), സുല്‍ഫിക്കര്‍ ഹുസൈന്‍ (ട്രസ്റ്റ്), ഷാജി (വെല്‍ഫെയര്‍), ഹാഫിസ് മുഹമ്മദ് (പിആര്‍ഒ), ജലീല്‍ കൊച്ചി (ആര്‍ട്‌സ്), റിയാസ് (സ്‌പോര്‍ട്‌സ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
കൊച്ചി കൂട്ടായ്മയുടെ സ്ഥാപക നേതാവും മുന്‍ പ്രസിഡന്റുമായിരുന്ന കെ ബി ഖലീല്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുസ്മരണവും നടന്നു. മുന്‍ ഭാരവാഹികളായ സൈനുദ്ദീന്‍, അബു ഹനീഫ, ഹനീഫ ബാവ സാഹിബ് എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസകള്‍ നേര്‍ന്നു. സാമൂഹിക, സാംസ്‌കാരിക രംഗത്ത് രണ്ടു പതിറ്റാണ്ട് മികച്ച സേവനം സമര്‍ച്ച കൊച്ചി കൂട്ടായ്മ കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.