Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

അണിഞ്ഞൊരുങ്ങി ദരിയ; പൈതൃകപ്പെരുമയില്‍ രണ്ടാം സീസണ്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി പൈതൃകപ്പെരുമ പകരാന്‍ അണിഞ്ഞൊരുങ്ങി ദരിയ്യ. യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ ദരിയ്യ നഗരില്‍ അരങ്ങേറുന്ന ‘ദരിയ രണ്ടാം സീസണ്‍’ ഒക്‌ടോബര്‍ 20ന് കൊടിയേറും. കലാ, കായികാ സാംസ്‌കാരിക പരിപാടികളേടെ സീസണ്‍ ആരംഭിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

നാല് മാസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഫെബ്രുവരി 22ന് അവസാനിക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള കലാകാരന്‍മാരും കായിക പ്രതിഭകളും പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള സഞ്ചാരികള്‍ ദിരിയ സീസണ്‍ ആസ്വദിക്കാന്‍ സൗദിയിലെത്തും.

സൗദിയുടെ മഹത്തായ പുരാതന ചരിത്രവും പൈതൃകവും അടയാളപ്പെടുത്തിയ പ്രദേശങ്ങളിലൊന്നാണ് ദിരിയ. 2019ല്‍ ഫോര്‍മുല ഇ കാറോട്ട മത്സരവും ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പും അരങ്ങേറിയിരുന്നു. ഇതിനു ലഭിച്ച സ്വീകാര്യതയാണ് വീണ്ടും ദിരിയയില്‍ ഉത്സവം സംഘടിപ്പിക്കാന്‍ പ്രോചോദനമെന്ന് സീസണ്‍ കമ്മറ്റി ചെയര്‍മാന്‍ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ പറഞ്ഞു.

പ്രാദേശികവും അന്തര്‍ദേശീയവുമായ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ അനുയോജ്യമായ സ്ഥലത്താണ് ആഘോഷ പരിപാടികള്‍ അരങ്ങേറുകയെന്ന് ദിരിയ ഗേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റി ചീഫ് എക്‌സികുട്ടീവ് ഓഫീസര്‍ ജെറി ഇന്‍സെറില്ലോ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 63 രാജ്യങ്ങളില്‍ നിന്നായി മൂന്ന് ലക്ഷത്തിലധികം സന്ദര്‍ശകര്‍ പങ്കെടുത്തു. 196 ദേശീയ, അന്തര്‍ദേശീയ അത്‌ലറ്റുകളും നാല് ആഗോള കായിക ഇവന്റുകളും 16 മികച്ച ലൈവ് മ്യൂസിക് പെര്‍ഫോമര്‍മാരും പങ്കെടുത്ത പരിപാടി ലോക ശ്രദ്ധ നേടിയിരുന്നു. 15000ത്തിലധികം സൗദികള്‍ക്ക് തൊഴില്‍ നല്‍കാനും കഴിഞ്ഞു. ഇത്തവണയും ധാരാളം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ദിരിയ സീസന് കഴിയും.

രാജ്യത്തെ ഏറ്റവും വലിയ വിനോദോത്സവമായ റിയാദ് സീസനും ഈ മാസം അവസാനത്തോടെ ആരംഭിക്കും. മിത ശീത കാലാവസ്ഥ ആരംഭിച്ചതോടെ സീസണ്‍ വേദികളിലേക്ക് കൂടുതഫ ആസ്വാദകരെത്തും. രാത്രി കാലങ്ങളില്‍ നഗരവും തെരുവുകളും സജീവമാകും. റംസാന്‍ വരെ സൗദിയില്‍ ഉത്സവകാലമായി മാറും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top