Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

റഹിം നിയമ സഹായ സമിതി യോഗം ഒക്‌ടോ. 14ന് റിയാദില്‍

റിയാദ്: ഭിന്നശേഷിയുളള ബാലന്‍ റിയാദില്‍ മരിച്ച സംഭവത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവാവ് അബ്ദുറഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം. ഇതിന്റെ ഭാഗമായി പ്രവാസി കൂട്ടായ്മകളുടെ യോഗം ഒക്‌ടോബര്‍ 14 വെളളി വൈകീട്ട് 7ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ റഹിം നിയമ സഹായ സമിതിയാണ് 33 കോടി രൂപ ദിയാ ധനം സമാഹരിക്കാന്‍ നേതൃത്വം നല്‍കുന്നത്.

ദിയാധനം സ്വീകരിച്ച മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്ന് മരിച്ച ബാലന്റെ കുടുംബം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ എംബസി പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും സുദീര്‍ഘമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് 33 കോടി രൂപ ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബഅഭിഭാഷകന്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് റഹിം നിയമ സഹായ സമിതി പ്രവാസി സമൂഹത്തിന്റെ മുഴുവന്‍ പിന്തുണ തേടാന്‍ തീരുമാനിച്ചത്.

കോഴിക്കോട് ഫറോഖ് അബ്ദുറഹീമിനെ വിചാരണ കോടതി നേരത്തെ വധശിക്ഷക്ക് വിധിച്ചിരുന്നു. രണ്ട് അപ്പീല്‍ കോടതികളും വിധി ശരിവെച്ചു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ വിധി കാത്തിരിക്കുകയാണ്. ഇതിനിടെയാണ് ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ കുടുംബം സന്നദ്ധത അറിയിച്ചത്.

ഹൗസ് െ്രെഡവറായിരുന്ന അബ്ദു റഹിം ഓടിച്ചിരുന്ന കാറില്‍ ഭിന്നശേഷിക്കാരന്‍ അബദ്ധത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 2006 നവംബര്‍ 26ന് ആണ്. പ്രവാസി സമൂഹത്തിന്റെ കൂട്ടായ ശ്രമം 16 വര്‍ഷമായി തടവില്‍ കഴിയുന്ന റഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top