Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

കേളി 22-ാം വാര്‍ഷികാഘോഷം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി 22-ാം വാര്‍ഷികം ആഘോഷിക്കുന്നു. ‘കേളിദിനം-2023’ എന്ന പേരില്‍ നടക്കുന്ന പരിപാടി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍, ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും പ്രഥമ കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റും അരങ്ങേറും

സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. ഗീവര്‍ഗീസ് (ചെയര്‍മാന്‍), അനിരുദ്ധന്‍, ശ്രീഷ സുകേഷ് (വൈസ് ചെയര്‍പേഴ്‌സണ്‍സ്) സുനില്‍ കുമാര്‍ (കണ്‍വീനര്‍), സീബ കൂവോട്, സുകേഷ് കുമാര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവര്‍ സംഘാടക സമിതിക്ക് നേതൃത്വം നല്‍കും. സുനില്‍ സുകുമാരന്‍, നൗഫല്‍ പൂവക്കുറുശ്ശി, അജിത്ത് കുളത്തൂര്‍, ഹുസ്സൈന്‍ മണക്കാട്, വിനയന്‍, ഹാഷിം കുന്നത്തറ, ബിജി തോമസ്, നസീര്‍ മുളൂര്‍ക്കര, മധു പട്ടാമ്പി, സിജിന്‍ കൂവള്ളൂര്‍, അലി പട്ടാമ്പി, മധു ബാലുശ്ശേരി, എന്നിവരെ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായും, പ്രദീപ് കൊട്ടാരത്തില്‍, സുജിത് മലാസ്, സജീന സിജിന്‍, ഷാബി അബ്ദുല്‍ സലാം, സനീഷ് മലാസ്, ജിഷ്ണു ബദിയ, ഷാജി കെ.കെ റൗദ, ഷിബു അറൈഷ്, റിയാസ് മലാസ്, റഫീക്ക് അരീപ്ര, സൂരജ് അസ്സിസ്സിയ, സരസന്‍ ബദിയ, രവീന്ദ്രന്‍ നസീം, ചന്ദു ചൂടന്‍, സുനില്‍ കുമാര്‍ ബത്ത, സുധീര്‍ അസ്സിസ്സിയ, ധനീഷ് ചന്ദ്രന്‍ ഉമ്മുല്‍ ഹമാം, ശ്രീകുമാര്‍ വാസൂ, ജോഷി പെരിഞ്ഞനം, തോമസ് ജോയ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായ സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്. യോഗത്തില്‍ ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top