റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ലഹരി വിരുദ്ധ പരിപാടി ‘റിസ’യുടെ ദശലക്ഷം സന്ദേശ കാമ്പയിന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ മലയാളം, ഇംഗ്‌ളീഷ് ലഘുലേഖകള്‍ റിയാദില്‍ നടന്ന ചടങ്ങില്‍ കേരളാ പൊതുമരാമത്തു വകുപ്പ് മുന്‍ മന്ത്രി ഡോ. എം കെ മുനീര്‍ പ്രകാശനം ചെയ്തു.
ലഹരിയ്‌ക്കെതിരെയുളള സുപ്രധാന ചുവടുവെപ്പാണ് റിസ നേതൃത്വം നല്‍കുന്ന പദ്ധതിയെന്ന് എം കെ മുനീര്‍ പറഞ്ഞു. സൗദിയില്‍ മാത്രമല്ല, സമൂഹിക മാധ്യമങ്ങളിലൂടെ മറ്റു രാജ്യങ്ങളിലേക്കും ക്യാമ്പന്‍ സന്ദേശം എത്തിക്കാനുളള ആത്മാര്‍ത്ഥമായ സഹകരണവും വിധേയത്വവും പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് തുടങ്ങി നെഹ്‌റു ജയന്തി (ശിശുദിനം) ദിനമായ നവംബര്‍ 14 വരെ ആറാഴ്ചയാണ് കാമ്പയിന്‍. ലഘുലേഖകള്‍, ഫ്‌ളയറുകള്‍, ഹ്രസ്വ വിഡിയോകള്‍ തുടങ്ങിയവ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സമൂഹത്തിലെത്തിക്കുമെന്ന് റിസാ കണ്‍വീനറും ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. അബ്ദുല്‍ അസീസ് പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹൈപ്പര്‍മാര്‍ക്കറ്റുകളും കമ്പയിനുമായി സഹകരിക്കുന്നുണ്ട്. ഡോ. തമ്പി വേലപ്പന്‍, എഞ്ചിനീയര്‍ ജഹീര്‍, ജാഫര്‍ തങ്ങള്‍, മാസ്‌റര്‍ സെയിന്‍, കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഷാഹിദ് മാസ്റ്റര്‍, അഷ്‌റഫ് വേങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.