Sauditimesonline

1 WAFA
നിറങ്ങളുടെ പൂക്കാലമൊരുക്കി കുട്ടിപ്പട; റിയാദില്‍ കേളി കുടുംബവേദി 'ജ്വാല' ജ്വലിച്ചു

കേളി വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു. ബത്ഹ ക്ലാസ്സിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. പത്ത്, പന്ത്രണ്ട് ക്ലാസില്‍ നിന്നു ഉപരിപഠനത്തിന് അര്‍ഹരായ കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാര വിതരണം.

പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായി, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

181 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. അതില്‍ അംന സെബിന്‍, ഹെന്ന വടക്കുംവീട്, ഫത്തിമാ നസ്സീര്‍, അദദൈത് ബാബു, അനുഗ്രഹ് ബാബു, ഗോഡ്‌സണ്‍ പൗലോസ് എന്നിവര്‍ക്കാണ് റിയാദില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്തത്. നാട്ടിലുള്ള വിദ്യാര്‍ഥികള്‍ക്ക് വിവിധ ഏരിയകളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായി, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി കമ്മറ്റിയംഗം പ്രഭാകരന്‍ കണ്ടന്തോര്‍, ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ ഉപഹാരവും ക്യാഷ് പ്രൈസും സമ്മാനിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും വൈസ് പ്രസിഡന്റ് രജീഷ് പിണറായി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top