Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

റഹീമിന്റെ മോചനം വൈകും; കേസ് മറ്റൊരു ബഞ്ച് പരിഗണിക്കും

റിയാദ്: സൗദി ജെയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് മോചനം വൈകാന്‍ സാധ്യത. ഇന്ന് കോടതി സിറ്റിംഗ് അനുവദിച്ചിരുന്നെങ്കിലും മോചന ഉത്തരവുണ്ടായില്ല. പകരം മറ്റൊരു ബഞ്ച് കേസ് പരിഗണിക്കാന്‍ മാറ്റി. ഏത് ബഞ്ചാണ് പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജഡ്ജ് അറിയിക്കും. പിന്നീട് ഏത് ദിവസം സിറ്റിംഗ് ഉണ്ടാകുമെന്ന് പുതിയ ബഞ്ച് തീരുമാനിക്കും.

ഒക്ടോബര്‍ 21ന് തിങ്കളാഴ്ച രാവിലെ റഹീമിന്റെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. രാവിലെ കേസ് കോടതി പരിഗണിച്ചു വിശദ വിവരങ്ങള്‍ പരിശോധിച്ച ശേഷം വധ ശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് അക്കാര്യം അറിയിക്കുമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

പബ്ലിക് പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുള്ള വകുപ്പുകളില്‍ നിന്ന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ ഇന്ന് മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് റിയാദ് സഹായ സമിതി പറഞ്ഞു. റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര്‍ എന്നിവര്‍ രാവിലെ കോടതിയിലെത്തിയിരുന്നു. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായ സ്ഥിതിക്ക് വരും ദിവസങ്ങളില്‍ തന്നെ മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് സഹായ സമിതിഅറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top