Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

പയ്യന്നൂര്‍ കൂട്ടായ്മ ‘പൂവേ പൊലി പൂവേ’ ഓണാഘോഷം

റിയാദ്: പയ്യന്നൂര്‍ സൗഹൃദ വേദി ‘പൂവേ പൊലി പൂവേ’ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിയാദ് എക്‌സിറ്റ് 18ല്‍ 250തിലധികം കുടുംബ അംഗങ്ങളും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. അബ്ദുല്‍ സമദ്, ഉസ്മാന്‍, അംജത്, സിറാജ് തിഡില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഉസ്മാന്‍, നിസാര്‍ ഗുരുക്കള്‍ എന്നിവര്‍ തയ്യാറാക്കിയ പൂക്കളവും മാജിക്കല്‍ ഓണാശംസയും വേറിട്ട കാഴ്ചയായി. ഓണപാട്ട്, ഓണസദ്യ, മാവേലി, പുലികുട്ടികളായ സഞ്ജയ് സനൂപ്, മുഹമ്മദ് റിദാന്‍ എന്നിവരുടെ പ്രകടനങ്ങള്‍ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സനൂപ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ഫോര്‍ക രക്ഷാധികാരി വിജയന്‍ നെയ്യാറ്റിന്‍കര ഉദ്ഘാടനം ചെയ്ത്ു. മീഡിയ ഫോറം പ്രസിഡന്റ് നസറുദ്ധീന്‍ വി. ജെ. ഒഐസിസി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളി മാടക്കുന്ന്, കെഎംസിസി ചെയര്‍മാന്‍ യു പി.മുസ്തഫ, കുമ്മില്‍ സുധീര്‍ നവോദയ, സഫീര്‍ വണ്ടൂര്‍ മിയ സെക്രട്ടറി, ഷിഫാ മലയാളം സമാജം സാബു, വി. കെ. മുഹമ്മദ്, സൈഫുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.

ശിഹാബ് കൊട്ടുകാട്, ഷംസു കാസര്‍ഗോഡ്, നദീര ഷംസു, ബഷീര്‍ വണ്ടൂര്‍, വിജേഷ്,സഫീറലി, സുധീര്‍, റസാക്ക് മനക്കായ്, പ്രകാശ് വടകര, മധു വര്‍ക്കല, ബിജു മടത്തറ, ഷജീര്‍ കല്ലമ്പലം എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്‍ റഹ്മാന്‍, ഇസ്മായില്‍, സുബൈര്‍, ഇക്ബാല്‍, അര്‍ഷാദ്, അബ്ദുല്‍ ഖാദര്‍ എന്നിവരോടൊപ്പം അംഗങ്ങളായ രാകേഷ്, ശ്രീജിത്ത്, സമീര്‍, നാദിര്‍, അനസ് എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സിറാജ് തിഡില്‍ സ്വാഗതവും ട്രഷറര്‍ ജയ്ദീപ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top