
അല്‍ ഖര്‍ജ്: പ്രവാസി ലീഗ് പ്രസിഡന്റും അല്‍ ഖര്‍ജ് കെഎംസിസി മുന്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്ന ഹനീഫ മൂന്നിയൂര്‍, മുന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് കൊളത്തൂര്‍ എന്നിവര്‍ക്ക് അല്‍ ഖര്‍ജ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് എന്‍ കെ എം കുട്ടി ചേളാരി അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
”ഉണര്‍വ് 24” ഭാഗമായി നടന്ന പരിപാടിയില്‍ ‘പ്രവാസി പ്രതിസന്ധിയും പ്രതീക്ഷയും’ എന്ന വിഷയത്തില്‍ നടഞ മുഖാമുഖത്തില്‍ ഹനീഫ മൂന്നിയൂര്‍ നേതൃത്വം നല്‍കി.

വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുറഹിമാന്‍ പറപ്പൂര്‍, അബ്ദുല്‍ ഹമീദ് കൊളത്തൂര്‍, സക്കീര്‍ പറമ്പത്ത്, ഷറഫുദ്ദീന്‍ ചേളാരി, റാഷിദ് കാപ്പില്‍, നസീര്‍ കോഴിക്കോട്, നാസര്‍ ചാവക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2025 ബഷീര്‍ ചങ്ങരംകുളത്തിന് ഫോം നല്‍കി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് സാഹിബ് പുന്നക്കാട് ക്യാമ്പയിന് തുടക്കം കുറിച്ചു. സുരക്ഷാ പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങള്‍ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷ്‌റഫ് കല്ലൂര്‍ വിശദീകരിച്ചു.

ഹനീഫ മൂന്നിയൂരിന് സെന്‍ട്രല്‍ കമ്മിറ്റിക്ക് വേണ്ടി ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ കരിമ്പിലും ഹോത്ത കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് ഷറഫുദ്ധീന്‍ ചേളാരിയും, സഹന കമ്മിറ്റിക്ക് വേണ്ടി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മുസ്തഫ ചേളാരിയും മൊമെന്റോകള്‍ നല്‍കി ആദരിച്ചു. അബ്ദുല്‍ ഹമീദ് കുളത്തൂരിന് സെന്‍ട്രല്‍ കമ്മറ്റിയുടെ മൊമെന്റോ ഹനീഫ മൂന്നിയൂരും നല്‍കി. നൂറുദ്ദീന്‍ കളിയാട്ടമുക്ക്, ഇസ്മയില്‍ കരിപ്പൂര്‍, ഫസലു ബീമാപ്പള്ളി, റൗഫല്‍ കുനിയില്‍, അമീര്‍, സലീം മണ്ണാര്‍ക്കാട്, മുഹമ്മദലി പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വര്‍ക്ക് സെക്രട്ടറി സാജിദ് ഉളിയില്‍ സ്വാഗതവും ജോ. സെക്രട്ടറി ഫൗസാദ് ലാക്കല്‍ പെരുവള്ളൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.