Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

ബ്രിട്ടീഷ് നാവികന് ചെങ്കടലില്‍ സൗദി സുരക്ഷാ സേനയുടെ വൈദ്യ സഹായം

റിയാദ്: ശ്വാസ തടസം നേരിട്ട ബ്രിട്ടീഷ് നാവികന് സൗദി അതിര്‍ത്തി സുരക്ഷാ സേന അടിയന്തിര ചികിത്സ ലഭ്യമാക്കി. ചെങ്കടലിലൂടെ സഞ്ചരിച്ച കപ്പലില്‍ നിന്നു സഹായ അഭ്യര്‍ഥന ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേനയുടെ കപ്പല്‍ നാവികന് ചികിത്സ ലഭ്യമാക്കിയത്. ജിദ്ദയിലുളള സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററില്‍ ജിബൂതിയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലില്‍ നിന്നു അടിയന്തിര വൈദ്യ സഹായം ആവശ്യപ്പെട്ട് കാപ്റ്റന്റെ സന്ദേശം ലഭിച്ചു. സൗദിയുടെ ദക്ഷിണ തുറമുഖ നഗരമായ ജിസാന്‍ നിന്നു 125 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറാണ് കപ്പലിന്റെ സ്ഥാനമെന്ന് കോര്‍ഡിനേഷന്‍ സെന്റര്‍ കണ്ടെത്തി. ഉടന്‍തന്നെ അതിര്‍ത്തി രക്ഷാ സേനയുടെ അല്‍ അഫ്‌ലാജ് കപ്പല്‍ ജിബൂത്തി കപ്പലിനടുത്തെത്തി. മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കുകയും വിദഗ്ദ ചികിത്സക്കായി നാവികനെ ജിസാനില്‍ എത്തിക്കുകയും ചെയ്തതായി അതിര്‍ത്തി രക്ഷാ സേനാ വക്താവ് ലഫ്റ്റനന്റ് കേണല്‍ മിസ്ഫര്‍ ബിന്‍ ഗനം അല്‍ ഖുറൈനി പറഞ്ഞു. 59 വയസുളള നാവികന് വയറിലും നെഞ്ചിലും കടുത്ത വേദന അനുഭവപ്പെടുകയും ശ്വാസതടസം നേരിടുകയും ചെയ്തതോടെയാണ് അടിയന്തിര സഹായം അഭ്യര്‍ഥിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top