
റിയാദ്: കാര്‍ഗോ മേഖലയില്‍ അനധികൃത ഏജന്റുമാര്‍ കുറഞ്ഞ നിരക്കു വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്നതായി ഇന്ത്യന്‍ ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍. വ്യാജ റസീപ്തും ഇന്‍വോയ്‌സും ലൈസന്‍സ് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ബിസിനസ്സ് കാര്‍ഡും തയ്യാറാക്കി സാധനങ്ങളും സര്‍വ്വീസ് ചാര്‍ജും ഈടാക്കി ഏജന്റ് മുങ്ങുന്ന പ്രവണത വര്‍ധിച്ചു വരുകയാണ്. കാര്‍ഗോ സ്ഥാപനം ഇല്ലാതെ പിക് അപ് വാനുകള്‍, ടാക്‌സി സര്‍വ്വീസ് നടത്തുന്നവര്‍, ഫ്രീലാന്‍സ് ജോലികള്‍ ചെയ്യുന്നവരും വ്യാജ പേരുകളില്‍ സാധനങ്ങളും സര്‍വ്വീസ് ചാര്‍ജും ഈടാക്കി തട്ടിപ്പു നടത്തുന്നു. ഇതു നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന കാര്‍ഗോ സേവന ധാതാക്കളുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റിയാദില്‍ 33 സ്ഥാപനങ്ങള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രസ്തുത സ്ഥാപനങ്ങള്‍ വഴി എയര്‍, സീ കാര്‍ഗോ അയക്കുന്നവര്‍ക്ക് നിശ്ചിത സമയത്ത് ഡെലിവറി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതു സാധ്യമാകാത്ത സാഹചര്യത്തില്‍ അസോസിയേഷന്‍ കൂട്ടുത്തരവാദിത്തം ഏറ്റെടുക്കും. ഇതിനായി ഏകീകൃത ടോള്‍ഫ്രീ നമ്പരും വെബ്‌സൈറ്റും തയ്യാറായി വരുകയാണ്.

എയര്‍ കാര്‍ഗോ 13 റിയാല്‍, സീ കാര്‍ഗോ 7 റിയാല്‍ എന്നിങ്ങനെയാണ് നിലവിലെ സര്‍വ്വീസ് ചാര്‍ജ്. ഇതില്‍ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളും ഏജന്റുമാരും ഡെലിവറി നടത്തുമെന്ന് ഉറപ്പില്ല. അതുകൊണ്ടുതന്നെ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്നവരുടെ സേവനം വിശ്വാസ്യതയുളളതാണെന്ന് ഉപഭോക്താക്കള്‍ ഉറപ്പു വരുത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അറബ്‌കോ രാമചന്ദ്രന്‍, രജ്ഞിത് മോഹന്‍, റഫീഖ് കെടി, ഹാഫിസ് കെടി, സെയ്ദ് സാറ്റ്, മുഹമ്മദ് തന്‍വീര്‍, നൂറുദ്ദീന്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






