റിയാദ്: അന്താരാഷ്ട്ര പുസ്തക മേളയില്‍ മലയാളം കൃതികള്‍ രചയിതാവിന്റെ കയ്യൊപ്പോടെ നേടാന്‍ അവസരം. അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട റമീസ് മുഹമ്മദിന്റെ സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന കൃതി ഗ്രന്ഥകര്‍ത്താവിന്റെ കയ്യൊപ്പോടെ ഹരിതം ബുക്‌സ് സ്റ്റാളില്‍ ലഭിക്കും.
രണ്ടുദിവസം നീളുന്ന സൈനിംഗ് സെഷന്റെ ഉദ്ഘാടനം പ്രവാസി എഴുത്തുകാരി കമര്‍ബാനു വലിയകത്തിന് ഒപ്പിട്ടു നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. റിയാദില്‍ പ്രവാസികളായ ജോഫ് അതിരുങ്കല്‍, സബീന എം സാലി, നിഖില സമീര്‍, ഖമര്‍ബാനു വലിയകത്ത് എന്നിവരുടെ കൃതികളും കയ്യൊപ്പോടെ നേടാന്‍ പുസ്തക മേളയില്‍ അവസരം ഉണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.