റിയാദ്: മസ്ജിദുകള്‍ പഠന കേന്ദ്രങ്ങളാക്കി ബ്രിട്ടീഷുകാര്‍ക്ക് മുമ്പേ ചരിത്ര പഠനം തുടങ്ങിയവരാണ് മുസ്‌ലിംങ്ങള്‍ എന്ന് മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറും എസ് വൈ എസ് കേരളാ ജനറല്‍ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി. നോളജ് സിറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ് ) റിയാദ് സംഘടിപ്പിച്ച എലൈറ്റ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തുന്നതിനു മുമ്പ്, കോഴിക്കോട് കുറ്റിച്ചിറയില്‍ 32 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ സ്ഥിരമായി കൂടിയിരുന്നു. അവിടെ മസ്ജിദ് കള്‍ച്ചറല്‍ സെന്ററായി പ്രവര്‍ത്തിക്കുകയും വിവിധ വിഷയങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അക്കാലത്ത് ഉടലെടുത്ത അറബി മലയാളം ഭാഷ, മലയാളക്കരയുടെ ധൈഷണിക മുന്നേറ്റത്തിന് വലിയ കാരണമായി. എന്നാല്‍ ബ്രിട്ടീഷുകാരുടെ ആഗമനത്തിനു ശേഷം അറബി മലയാളത്തിന്റെ പ്രാധാന്യം ഇല്ലാതാക്കി. ഇതിനായി അവര്‍ സ്‌കൂളുകളുടെ നിലവാരം പതുക്കെ ഇല്ലാതാക്കുകയാരുന്നു. മര്‍കസിന്റെ ആഗമനത്തോടെ, സാംസ്‌കാരിക പൈത്യകം തിരികെ പിടിക്കാനുള്ള ശ്രമം ആരംഭിച്ചതായും നോളജ് സിറ്റിയുടെ വരവോടെ അത് പൂര്‍ണ്ണമാകുമെന്നും ഡോ ഹക്കീം അസ്ഹരി പറഞ്ഞു
നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നതും വരാനിരിക്കുന്നതുമായ സംവിധാനങ്ങള്‍ അദ്ദേഹം സദ്ദസ്സിനു പരിചയപ്പെടുത്തി. ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് ജനറല്‍ സെക്രടറിയും നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഡയറക്ടറുമായ ലുഖ്മാന്‍ പാഴൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലൂമാക്‌സ് ചെയര്‍മാന്‍ നൗഷാദ് അബ്ദുല്‍ ഗഫൂര്‍, ഇസ്ര വാടാനപ്പള്ളി ജനറല്‍ സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി എന്നിവര്‍ ആശംസ അറിയിച്ചു. ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി (ഐ സി എഫ് റിയാദ് സെന്‍ട്രല്‍ മര്‍കസ് റിയാദ് പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. ഷമീര്‍ രണ്ടത്താണി (ഐ സി എഫ് ഫിനാന്‍സ് സെക്രട്ടറി) സ്വാഗതവും ശാക്കിര്‍ കൂടാളി (എമിനെന്റ് ഡയറക്റ്റര്‍ ഐ സി എഫ് റിയാദ്) നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.