Sauditimesonline

keli
കേളി 'പ്രതീക്ഷ' വിദ്യാഭ്യാസ പുരസ്‌കാരം കോഴിക്കോട് വിതരണം ചെയ്തു

സിറ്റി ഫ്‌ളവര്‍ മെഗാ ഷോപ്പിംഗ് ഫെസ്റ്റിവല്‍

റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറില്‍ ചതുര്‍ ദിന മെഗാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. എല്ലാ ഡിപ്പാര്‍ട്‌മെന്റുകളിലും 4 ദിവസം അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണിത്. ഒക്ടോബര്‍ 5 മുതല്‍ 8 വരെ നാല് ദിവസങ്ങളിലാണ് പ്രെമോഷന്‍.

ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്‌സ്, ഹോം കെയര്‍, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍ സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും മെഗാ ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി സിറ്റി ഫ്‌ളവറിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പ്രമോഷന്‍ സിറ്റി ഫ്‌ളവറിന്റെ മുഴുവന്‍ ഷോറൂമുകളിലും ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top