ജുബൈല്‍: ഇന്‍ഡസ്ട്രിയല്‍ സര്‍വീസ് രംഗത്തെ പ്രമുഖരായ എസ് എം എച്ച് കമ്പനി സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാണ പ്ലാന്റ് ആരംഭിച്ചു. സൗദി ദേശീയ പദ്ധതി വിഷന്‍ 2030-ന്റെ ആശയങ്ങള്‍ക്കനുസൃതമായാണ് പുതിയ കേന്ദ്രം. ജപ്പാനിലെ പ്രമുഖ ടര്‍ബൈന്‍ നിര്‍മ്മാണ സ്ഥാപനമായ ഷിന്‍ നിപ്പോണുമായി സഹകരിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക.
കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ നഗരമായ ജുബൈലില്‍ ആണ് എസ് എം എച്ച് കമ്പനി നിര്‍മ്മാണ വിതരണ കേന്ദ്രം തുടങ്ങിയത്. റോയല്‍ കമ്മീഷന്‍ സി ഇ ഓ ഡോ. അഹമ്മദ് ബിന്‍ സയീദ് അല്‍ ഹുസ്സൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഷിന്‍ നിപ്പോണ്‍ മെഷിനറി പ്രസിഡണ്ട് ഹിറോട്ടക സക്കോഡ, വ്യവസായ പ്രമുഖന്‍ ഫഹദ് ഈദ് അല്‍ ഖഹ്താനി , മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഷഫീക് മുഹമ്മദ് ഹനീഫ, ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഷബീര്‍ മുഹമ്മദ് ഹനീഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്്ഘാടനം.
കൂടുതല്‍ മേഖലകളില്‍ സ്വയം പര്യാപ്തത കൈവരിക്കാനുളള ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമാണ് സൗദിയില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030. ഇതില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമാണ് പുതിയ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയതെന്ന് എസ് എം എച്ച് എം ഡി മുഹമ്മദ് ഷഫീക് മുഹമ്മദ് ഹനീഫ പറഞ്ഞു. വ്യവസായ മേഖലയില്‍ പന്ത്രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന മികവ് കൂടുതല്‍ ആത്മ വിശ്വാസം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണ കൂടത്തിന്റെ വികസന സ്വപ്നങ്ങളും നവീന ആശയങ്ങളും ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി സ്വദേശിവത്കരണം, സ്വദേശികള്‍ക്ക് സാങ്കേതിക വിദ്യകളില്‍ പരിശീലനം ഉള്‍പ്പെടെ മികച്ച പരിഗണന നല്‍കി രാജ്യത്തിനൊപ്പം മുന്നേറുകയാണെന്നു എസ് എം എച്ച് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഷബീര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.