Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

പ്രവാസി വായനയും എഴുത്തും മികച്ചത്: ഡി സി രവി

ഷിബു ഉസ്മാന്‍

റിയാദ്: കോവിഡാനന്തരം മലയാളി വായന ശക്തമായി തിരിച്ചെത്തിയതായി ഡി സി ബുക്‌സ് മാനേജിങ് ഡയരക്ടര്‍ ഡി സി രവി. വായിച്ചു മടക്കിയ പുസ്തകങ്ങള്‍ വീണ്ടും വായിക്കാന്‍ കോവിഡ് അവസരം ഒരുക്കി. ലോക്ഡൗണ്‍ കാലത്ത് കഌസിക് എഴുത്തുകാരുടെ പുസ്തകങ്ങള്‍ പുനര്‍വായനക്ക് വിധേയമായ അനുഭവമാണ് വായനക്കാര്‍ പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. റിയാദ് പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഒരുക്കിയ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു. പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.

പ്രവാസി വായനയും എഴുത്തും മികച്ച നിലയിലാണ്. ബെന്യാമിനും ഷീല ടോമിയും പ്രവാസത്തിന്റെ സംഭാവനകളാണ്. ഇന്ത്യന്‍ വായനയില്‍ മലയാളം മുന്നില്‍ നില്‍ക്കുന്നു. അതുകൊണ്ടുതന്നെ മലയാളം വായന മരിച്ചിട്ടില്ല. ജി സി ബി സാഹിത്യ പുരസ്‌കാരം കഴിഞ്ഞ നാലു വര്‍ഷവും മലയാളത്തില്‍ നിന്ന് വിവര്‍ത്തനം ചെയ്ത കൃതികള്‍ക്കായിരുന്നു. കവിത ആസ്വാദനം കുറഞ്ഞു. ഓഡിയോ ബുക്കിലേക്കും പുതു തലമുറ നീങ്ങി തുടങ്ങി. നോവലുകള്‍ക്കൊപ്പം യാത്ര വിവരണം, ഫീച്ചര്‍ എന്നിവക്ക് വായനക്കാര്‍ ഇടം നല്‍കുന്നുണ്ട്.

ഷാര്‍ജ പുസ്‌തൊകോത്സവത്തിന്റെ തലത്തിലേക്ക് റിയാദ് പുസ്തക മേള എത്തണം. അതിന് കേരളവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികള്‍, സെലിബ്രിറ്റികളുടെ സന്ദര്‍ശനം എന്നിവ സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. നോവലുകള്‍, കഥകള്‍, യാത്ര വിവരണങ്ങള്‍ ഉള്‍പ്പെടെ 25,000 പുസ്തകങ്ങളുമായി ആണ് ഡി സി ബുക്‌സ് എത്തിയിരിക്കുന്നത്. നാലു പുസ്തകങ്ങള്‍ ് മേളയില്‍ ഡി സി ബുക്‌സ് പ്രകാശനം ചെയ്യും.

ഒക്ടോബര്‍ 8 വരെ എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ടിലാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പുസ്തക മേളക്ക് വേദി ഒരുക്കിയിട്ടുളളത്. 40 രാഷ്ട്രങ്ങളില്‍ നിന്നായി 1200 പ്രസാദകരാണ് പങ്കെടുക്കുന്നത്. അഞ്ച് അലയാളം പ്രസാധകര്‍ ഉള്‍പ്പെടെ 10 പ്രസാധകര്‍ ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top