Sauditimesonline

PRAVASI LEGAL CELL
പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; നിയമത്തിന്റെ കരുതല്‍ തണലാകും: രമേശ് ചെന്നിത്തല

തിരശീല ഉയര്‍ന്നു; റിയാദ്‌ പുസ്തക മേളയില്‍ മലയാളവും

റിയാദ്: അന്താരാഷ്ട്ര പുസ്തകോത്സവത്തിന് റിയാദില്‍ തിരശീല ഉയര്‍ന്നു. കേരളത്തില്‍ നിന്നുളള നാല് പ്രസാധകര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് 10 പ്രസാധകരാണ് പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നുളള പവിലിയന്റെ ഉദ്ഘാടനം ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ എം ആര്‍ സജീവ് ഉദ്ഘാടനം ചെയ്തു.

32 രാജ്യങ്ങളില്‍ നിന്നായി 1200 പ്രസാധകരാണ് റിയാദ് അന്താരാഷ്ട്ര പുസ്തക മേളയില്‍ പങ്കെടുക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമാണ് പുസ്തകമേളയെന്ന് സാംസ്‌കാരിക മന്ത്രി പ്രിന്‍സ് ബന്ദര്‍ ബിന്‍ അബ്ദുല്ല വിശേഷിപ്പിച്ചു. തുനീഷ്യയാണ് ഈ വര്‍ത്തെ അതിഥി രാഷ്ട്രം.

എം. മുകുന്ദന്റെ മരിയയുടെ മധുവിധു, ഉറൂബിന്റെ ശ്മശാന വൈരാഗ്യവും മറ്റു കഥകളും എന്നീ പുസ്തകങ്ങള്‍ എം.ആര്‍.സജീവ് പ്രകാശനം ചെയ്തു. അബുദാബി അറബിക് ലാംഗ്വേജ് സെന്റര്‍ മേധാവി ഇബ്രാഹിം മുഹമ്മദ് അല്‍ സലാമ ഏറ്റുവാങ്ങി. കേരളത്തില്‍ നിന്നു വിവിധ പ്രസാധകരെ പ്രതിനിധീകരിച്ച് പ്രതാപന്‍ തായാട്ട്, സന്ദീപ് കെ, ഷക്കീം ചേക്കുപ്പ, ഡിസി രവി എന്നിവര്‍ സന്നിഹിതരായിരുന്നു.

റിയാദ് പുസ്തകമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് നാലായിരത്തിലധികം മലയാളം കൃതികള്‍ പ്രദര്‍ശനത്തിനെത്തുന്നത്. റിയാദില്‍ പ്രവാസികളായ ജോസഫ് അതിരുങ്കല്‍, സബീന എം സാലി, നിഖില സമീര്‍, ഖമര്‍ ബാനു സലാം എന്നിവരുടെ കൃതികള്‍ മേയില്‍ പ്രകാശനം ചെയ്യും. റിയാദ് ഫ്രന്റ് പ്രദര്‍ശന നഗരില്‍ രാവിലെ 11 മുതല്‍ രാത്രി 12 വരെ പ്രവേശനം സൗജന്യമാണ്. ഒക്‌ടോബര്‍ 8ന് മേള സമാപിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top