റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി ‘റിസ’യുടെ മില്യണ്‍ മെസ്സേജ് കാമ്പയിന് ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആരംഭിക്കും.
ഒരു പതിറ്റാണ്ടായി അന്താരാഷ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന യു എന്‍ ഓ ഡി സി അംഗീകാരമുള്ള ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയാണ് ‘റിസ’യുടെ കാമ്പയിന്. ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുമ്പ് തടയുകയാണ് ലക്ഷ്യം. നെഹ്റു ജയന്തി ദിനമായ നവംബര്‍ 14 ശിശുദിനം വരെ ആറാഴ്ചയാണ് കാമ്പയിന്.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍, പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ വിവിധ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍, വെബ്സൈറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പ്രതിവാര ബ്രോഷറുകള്‍, ക്യാരി ബാഗുകള്‍ തുടങ്ങിയവയില്‍ റിസ ലഹരിവിരുദ്ധ സന്ദേീം പ്രചരിപ്പിക്കും. മയക്കുമരുന്നുകള്‍, മദ്യപാനം, പുകവലി ഉള്‍പ്പെടെ എല്ലാത്തരം ലഹരി ഉപഭോ വും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തിലും ബോധവത്ക്കരണ പരിപാടികള്‍ നടത്തും. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ സാമൂഹിക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന വേദികളില്‍ ഡോക്യൂ മെന്ററി, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍, ലഘുലേഖാ വിതരണം, ഇന്ററാക്ടിവ് സെഷനുകള്‍ എന്നിവ സംഘടിപ്പിക്കും. റിസയുടെ ‘സൗജന്യ പരിശീലന പരിപാടി’ വ്യാപിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.skfoundation.online വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, 00966505798298 ഡോ.അബ്ദുല്‍ അസീസ്, സൗദിഅറേബിയ, 00919656234007 നിസാര്‍ കല്ലറ, ഇന്ത്യ എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകന അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.