Sauditimesonline

kummil
സംഘ്പരിവാര്‍ ശ്രമിച്ചാല്‍ ചരിത്രം മൂടാനാവില്ല: ചിന്ത ടേബിള്‍ ടോക്ക്

ദേശീയ ദിനം: രക്തദാനം നടത്തി ഐസിഎഫ് സാന്ത്വനം

റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ സൗദി ദേശീയ ദിനണ യഘോഷിച്ചു. ഇതിന്റെ ഭാഗമായി ‘രക്തം നല്‍കാം സ്‌നേഹം നല്‍കാം’ എന്ന പ്രമേയത്തില്‍ രക്ത ദാനം നടത്തി. റിയാദ് ശുമേസി കിങ് സഊദ് മെഡിക്കല്‍ സിറ്റിയുമായാ സഹകരിച്ച് ഐ സി എഫ് സെന്‍ട്രല്‍ സര്‍വീസ് ആന്റ് വെല്‍ഫെയര്‍ സമിതിക്ക് കീഴിലുള്ള സഫ്‌വാ വളണ്ടിയര്‍ വിംഗ് ആണ് രക്തദാനം സംഘടിപ്പിച്ചത്. റിയാദ് ബത്ഹയില്‍ മൊബൈല്‍ യൂണിറ്റ് എത്തിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

മലയാളികള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലുളളവര്‍, പാക്കിസ്ഥാന്‍, ബംഗ്‌ളദേശ്, ഫിലിപ്പൈന്‍സ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും രക്തം ദാനം ചെയ്തു. മുഹന്നദ് അല്‍ അനസി, അമനി അല്‍ സംമരി, ക്രിസ്‌റ്റോഫര്‍ ബിക്‌സി, മുഹമ്മദ് ബദ്‌രി എന്നിവരും കിങ് സഊദ് മെഡിക്കല്‍ സിറ്റിയിലെ മെഡിക്കല്‍ സംഘവും നേതൃത്വം നല്‍കി. ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍, സെന്‍ട്രല്‍ വെല്‍ഫെയര്‍ പ്രസിഡന്റ് ഇബ്രാഹീം കരീം, സിക്രട്ടറി ജബ്ബാര്‍ കുനിയില്‍, വിദ്യാഭ്യസ സമിതി പ്രസിഡന്റ് ഇസ്മായില്‍ സഅദി എന്നിവര്‍ മെഡിക്കല്‍ സംഘത്തെ ബൊക്കെ നല്‍കി സ്വീകരിച്ചു.

സെന്‍ട്രല്‍ പ്രൊവിന്‍സ് ദഅവ പ്രസിഡന്റ് മുജീബ് കാലടി, റിയാദ് സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി, സംഘടനാ കാര്യാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മിസ്ബാഹി, മീഡിയ ആന്റ് പബഌക്കേഷന്‍ സിക്രട്ടറി കാദര്‍ പള്ളിപറമ്പ എന്നിവര്‍ രക്തദാനം നല്‍കിയവര്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സഫ്‌വാ വളണ്ടിയര്‍മാരായ ഷാജല്‍ മടവൂര്‍ , മുഹമ്മദ് കൊടുങ്ങല്ലൂര്‍, മന്‍സൂര്‍ പാലത്ത്, സൈദലവി ഒറ്റപ്പാലം ,ശിഹാബ് കണ്ണൂര്‍ ,അബ്ബാസ് സുഹ്‌രി, മുജീബ് അഹ്‌സനി എന്നിവര്‍ നേത്യത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top