Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

ഡബ്ല്യൂഎംഎഫ് സോക്കര്‍ സെവന്‍സ്; മന്‍സൂറാ എഫ്‌സി ജേതാക്കള്‍

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ അല്‍ഖര്‍ജ് സ്‌റ്റേറ്റ് യൂണിറ്റ് കൗണ്‍സില്‍ സോക്കര്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഡബ്ല്യൂഎംഎഫ് ഫെസ്റ്റ്-2022ന്റ ഭാഗമായി അരങ്ങേറിയ മത്സരത്തില്‍ മന്‍സൂറാ എഫ്‌സി ജേതാക്കളായി. നൈറ്റ് റൈഡേഴ്‌സ് അല്‍ഖര്‍ജ് രണ്ടാം സ്ഥാനം നേടി. അല്‍ ഖര്‍ജ് യമാമ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ സൗദി അറേബ്യയിലെ 8 പ്രമുഖ ടീമുകള്‍ പങ്കെടുത്തു.

റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രതിനിധി നസീം കാളികാവിന്റെ നേതൃത്വത്തിലുള്ള റഫറിമാര്‍ കളി നിയന്ത്രിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ ഹെന്റി തോമസ് നേതൃത്വം നല്‍കി. സാംസ്‌കാരിക സമ്മേളനത്തില്‍ ചിറക്കല്‍ തോമസ് അധ്യക്ഷത വഹിച്ചു. ജാഫര്‍ ചെറ്റാലി കിക്ക് ഓഫ് ചെയ്തു ടൂര്‍ണമെന്റ് ഉത്ഘാടനം നിര്‍വഹിച്ചു.

ശിഹാബ് കൊട്ടുകാട്, ഡൊമിനിക് സാവിയോ, ഷംനാസ് അയൂബ്, അബ്ദുള്‍റഹ്മാന്‍, മിഥുന്‍ ആന്റണി, ശ്രീകാന്ത്, ഷെബീബ് കൊണ്ടോട്ടി, ഇഖ്ബാല്‍ അരീക്കാടന്‍, നാസര്‍ പൊന്നാനി, ഗോപാല്‍ജി, അബ്ദുല്‍ കരീം, ജോഷി മാത്യു, ബിബിന്‍ ബേബി എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top