ജിദ്ദ: വിസ തട്ടിപ്പില്‍ കുടുങ്ങി ദുരിതത്തിലായ നഴ്‌സുമാര്‍ക്ക് സഹായ ഹസ്തവുമായി സാമൂഹിക സാംസ്‌കാരിക സംഘടന ദിശ. തമിഴ്‌നാട്ടില്‍ നിന്നുളള ശ്രുതി, മലയാളിയായ മഞ്ജുഷ, കര്‍ണാടകയില്‍ നിന്നുളള ഗൗരി, നന്ദിനി എന്നിവര്‍ക്കാണ് ദിശയുടെ സഹായത്തോടെ നാടണയാന്‍ കഴിഞ്ഞത്.
സൗദി എയര്‍ലൈന്‍സിന്റെയും ഗള്‍ഫ് എയറിന്റെയും വിമാനങ്ങളിലാണ് ഇവരെ നാട്ടിലെത്തിച്ചത്.
മുന്ന് ആഴ്ച ജിദ്ദയില്‍ കുടുങ്ങിയ ഇവരുടെ ദുരിതം ജീവിതം ദിശ പ്രവര്‍ത്തകര്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അറിയിച്ചു. അരുണ്‍ എസ് ബി, ജയന്‍ ആയിക്കരപ്പടി, കോണ്‍സല്‍ മുഹമ്മദ് അബ്ദുള്‍ ജലീല്‍ എന്നിവരുടെ ഇടപെടലാണ് സുരക്ഷിതമായി ഇവരെ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.