റിയാദ്: സൗദി മന്ത്രിസഭ പുനസംഘടിപ്പിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രിയായി നിയമിച്ചു. രാജാവ് പ്രധാനമന്ത്രി പഥം അലങ്കരിക്കുന്ന കീഴ്‌വഴക്കം മാറ്റിയാണ് കിരീടാവകാശിയെ പ്രഥാനമന്ത്രിയായി നിയമിച്ചത്. എന്നാല്‍ മന്ത്രിസഭാ യോഗങ്ങള്‍ രാജാവിന്റെ അധ്യക്ഷതയിലാകും നടക്കുക. പ്രധാന ചുമതല വഹിക്കുന്ന മന്ത്രിമാരും വകുപ്പുകളും.
പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ : പ്രതിരോധ മന്ത്രി
യൂസുഫ് ബിന്‍ അബ്ദുല്ല അല്‍ ബുനയ്യ : വിദ്യാഭ്യാസ മന്ത്രി
പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ : ഊര്‍ജ മന്ത്രി
പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ : വിദേശകാര്യ മന്ത്രി
പ്രിന്‍സ് അബ്ദുല്ല ബിന്‍ ബന്ദര്‍ : നാഷണല്‍ ഗാര്‍ഡ് മന്ത്രി
മുഹമ്മദ് അല്‍ ജദ്ആന്‍ : ധനമന്ത്രി
അഹമദ് അല്‍ റാജ്ഹി : മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രി
ഡോ. തൗഫീഖ് അല്‍ റബീഅ : ഹജ്, ഉംറ മന്ത്രി
പ്രിന്‍സ് അബ്ദുല്‍അസീസ് തുര്‍ക്കി ഫൈസല്‍ : സ്‌പോര്‍ട്‌സ് മന്ത്രി
പ്രിന്‍സ് ബദ്ര്‍ ബിന്‍ അബ്ദുല്ല : സാംസ്‌കാരിക മന്ത്രി
ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് : ഇസ്‌ലാമിക കാര്യ മന്ത്രി
ഡോ. വലീദ് അല്‍ സ്വംആനി : നീതീന്യായ മന്ത്രി
ഡോ. മാജിദ് അല്‍ ഖസബി : വാണിജ്യ മന്ത്രി, ആക്ടിംഗ് മീഡിയാ മന്ത്രി
അബ്ദുറഹ്മാന്‍ ഫദ്‌ലി : പരിസ്ഥിതി, ജല, കൃഷി മന്ത്രി
മാജിദ് അല്‍ ഹുഖൈല്‍ : മുനിസിപ്പല്‍, ഗ്രാമ, ഭവനകാര്യ മന്ത്രി
അബ്ദുല്ല അല്‍ സവാഹ : കമ്യൂണിക്കേഷന്‍ ആന്റ് ഐടി മന്ത്രി
ബന്ദര്‍ അല്‍ ഖുറൈഫ് : വ്യവസായ, ധാതുവിഭവ മന്ത്രി
സ്വാലിഹ് അല്‍ ജാസിര്‍ : ഗതാഗതം, ലോജിസ്റ്റിക്‌സ് മന്ത്രി
അഹമദ് അല്‍ ഖതീബ് : ടൂറിസം മന്ത്രി
ഖാലിദ് അല്‍ ഫാലിഹ് : നിക്ഷേപ മന്ത്രി
ഫൈസല്‍ അല്‍ ഇബ്രാഹിം : സാമ്പത്തിക, ആസൂത്രണ മന്ത്രി
ഫഹദ് അല്‍ ജലാജില്‍ : ആരോഗ്യ മന്ത്രി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.