റിയാദ്: അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മറ്റെന്നാള്‍ റിയാദില്‍ തിരശീല ഉയരും. കേരളത്തില്‍ നിന്നുളള നാല് പ്രസാധകരുടെ 4000 കൃതികള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം പുസ്തകങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനെത്തും.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവത്തിനാണ് റിയാദ് അന്താരാഷ്ട്ര പുസ്തക മേള വേദിയാവുക. സെപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 8 വറെ റിയാദ് ഫ്രന്റിലാണ് മേള ഒരുക്കിയിട്ടുളളത്. സൗദി സാംസ്‌കാരിക മന്ത്രാലയവും ലിറ്ററേച്ചര്‍, പബ്‌ളിഷിംഗ് ആന്റ് ട്രാന്‍സ്‌ലേഷന്‍ കമ്മീഷനും നേതൃത്വം നല്‍കുന്ന മേയില്‍ തുനീഷ്യ അതിഥി രാഷ്ട്രമായി പങ്കെടുക്കും. 30 രാഷ്ട്രങ്ങളില്‍ നിന്ന് 900 പ്രസാധകരാണ് പുസ്തക പ്രേമികളെ കാത്തിരിക്കുന്നത്.
റിയാദില്‍ പ്രവാസികളായ ജോസഫ് അതിരുങ്കല്‍, സബീന എം സാലി, നിഖില സമീര്‍, ഖമര്‍ ബാനു സലാം എന്നിവരുടെ രചനകള്‍ പുസ്‌ക മേളയില്‍ പ്രകാശനം ചെയ്യും.
കൊവിഡ് കാലം പുസ്തക വായന തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതായി കേരളത്തില്‍ നിന്നുളള പ്രസാധകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒലിവ്, പൂര്‍ണ, സീ ഫോര്‍, ഹരിതം എന്നീ പ്രസാദകരാണ് കേരളത്തില്‍ നിന്ന് മേളയില്‍ പങ്കെടുക്കുന്നത്. ബാല സാഹിത്യം ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ നാലായിരത്തിലധികം മലയാളം പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ക്ക് 20 ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ പി ഹാഫിസ് മുഹമ്മദ്, ശിഹാബീദ്ദീന്‍ പൊയിത്തുംകടവ്, ഡോ. എ െകെ മുനീര്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ മനോഹര്‍ എന്‍ഇ, പ്രതാപന്‍ തായാട്ട്, സന്ദീപ്, ശക്കിം ചെക്കുപ്പ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.