
റിയാദ്: അഞ്ച് മത്സരങ്ങള്‍ക്കു വേദി ഒരുക്കി കെഎംസിസി സൂപ്പര്‍ കപ്പ് രണ്ടാം വാരം ഇന്ന് അരങ്ങേറും. ക്ലബ് മത്സരത്തില്‍ റിയല്‍ കേരള, സുലൈ എഫ് സിയേയും ലാന്റണ്‍ എഫ് സി, പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിംഗുമായും ഏറ്റുമുട്ടും. കെഎംസിസി ജില്ല തല മത്സരത്തില്‍ തൃശൂര്‍- കോഴിക്കോട്, എറണാകുളം-ആലപ്പുഴ, പാലക്കാട-കാസര്‍ക്കോട് ജില്ലകള്‍ കളത്തിലിറങ്ങും.

ദിറാബിലെ ദുറത്ത് മലാബ് സ്‌റ്റേഡിയത്തിലാണ് മത്സരം. വൈകീട്ട് ആറിന് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി 12ന് അവസാനിക്കും. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കഴിഞ്ഞ ആഴ്ചയാണ് തുടക്കം കുറിച്ചത്. അയ്യായിരത്തോളം ആളുകള്‍ക്ക് കളികാണാനുള്ള സൗകര്യം ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





