Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍

ചാണ്ടി ഉമ്മന്‍ റിയാദില്‍; എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ പുതുപള്ളി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന് ഊഷ്മള സ്വീകരണം. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി രണ്ടാം ചരമവാര്‍ഷിക അനുസ്മരണത്തില്‍ പങ്കെടുക്കും. നാളെ (ജൂലൈ 25 വെളളി )ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ‘കുഞ്ഞൂഞ്ഞോര്‍മ്മയില്‍’ അനുസ്മരണ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

വിമാനത്താവളത്തില്‍ ഒഐസിസി ഗ്ലോബല്‍, നാഷണല്‍, സെന്‍ട്രല്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളും, ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റ് സലീം കളക്കര, പ്രോഗ്രാം കണ്‍വീനര്‍ ബാലുകുട്ടന്‍ പൂച്ചെണ്ടും പൊന്നാടയും സമ്മാനിച്ച് ചാണ്ടി ഉമ്മനെ സ്വീകരിച്ചു.

കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂര്‍, റഹ്മാന്‍ മുനമ്പത്ത്, അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, അബ്ദുല്‍ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപള്ളി, സക്കീര്‍ ധാനത്ത്, ജോണ്‍സണ്‍ മാര്‍ക്കോസ്, സൈഫ് കായംകുളം, ജില്ലാ പ്രസിഡന്റുമാരായ മാത്യു എറണാകുളം, ശിഹാബ് പാലക്കാട്, വഹീദ് വാഴക്കാട്, കമറുദ്ധീന്‍ ആലപ്പുഴ, ഒമര്‍ ഷരീഫ്, ബാബു കുട്ടി, ഹരീന്ദ്രന്‍ കണ്ണൂര്‍, ഷിജോ വയനാട് എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top