Sauditimesonline

nesto
പതിനെട്ടിന്റെ നിറവില്‍ ഹെപ്പര്‍ നെസ്‌റ്റോ; സമ്മാനപ്പെരുമഴയൊരുക്കി പ്രൊമോഷന്‍

‘മെക് സെവന്‍ എന്ത്’ പ്രകാശനം ചെയ്തു

റിയാദ്: ലളിത വ്യായമങ്ങളിലൂടെ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന മെക്-7 കൂട്ടായ്മയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു. ഡോ. ഇസ്മായില്‍ മുജദ്ദദി രചിച്ച ‘മെക് സെവന്‍ എന്ത്? എന്തിനു?’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. റിയാദ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഇസ്മായില്‍ നീറാട് പ്രകാശനം നിര്‍ച്ചഹിച്ചു. സുബൈഇര്‍ തൃശൂര്‍ ഏറ്റുവാങ്ങി. ഷുക്കൂര്‍ പൂക്കയില്‍ അധ്യക്ഷത വഹിച്ചു.

‘മള്‍ട്ടി കോംബിനേഷന്‍ എക്‌സര്‍സൈസ് സെവന്‍’ (മെക്-7) പ്രായഭേദമന്യേ തിരക്കേറിയ ജീവിത ശൈലിയുള്ളവര്‍ക്കു അനുയോജ്യമായ ലളിതമായ വ്യായാമ മുറകളാണ് പരിശീലിപ്പിക്കുന്നത്. ശാരീരിക ക്ഷമതയും യുവത്വവും പരിപോഷിപ്പിക്കാനുളള ആരോഗ്യ സംരംഭം എന്ന നിലയില്‍ പ്രവാസികള്‍ക്കിടയിലും മെക്-7 അതിവേഗം പ്രചാരം നേടുകയാണെന്നു സംഘാടകര്‍ പറഞ്ഞു.

സ്റ്റാന്‍ലി ജോസ് മൈക്കാവ് സ്വാഗതം പറഞ്ഞു. അഖിനാസ് കരുനാഗപ്പള്ളി, നാസര്‍ ലെയ്‌സ്, കോയ മൂവാറ്റുപുഴ, സമദ് താമ രശ്ശേരി, അഫ്‌സര്‍ വള്ളിക്കുന്നു, ആഷിഖ്, അഷ്‌റഫ് പൊന്നാനി, ബഷീര്‍, ഷഫീക്, അജയന്‍ കോഴിക്കോട്, ഹമീദ്, ജാഫര്‍, മൊയ്ദു, ഇസ്മായില്‍ കണ്ണൂര്‍, സലാം കോട്ടയം, ഷറഫു ശുമൈസി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top