Sauditimesonline

city flower promo
'ഈദ് മുബാറഖ്' പ്രമോഷന്‍: സിറ്റി ഫ്‌ളവറില്‍ 250 റിയാല്‍ ഷോപ്പിംഗിന് 50 റിയാല്‍ കിഴിവ്

ഒത്തുചേരലിന്റെ ഓണാഘോഷം തുടരുന്നു

റിയാദ്: സമൃദ്ധിയുടെ ഓണാഘോഷം പ്രവാസികള്‍ക്ക് സൗഹൃദവും ഒത്തുചേരലും സമ്മാനിച്ച് തുടരുന്നു. പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ വിവിധ പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്. കസവു മുണ്ടിന്റെ ചേലും മേല്‍ മുണ്ടിന്റെ പ്രൗഢിയും അലങ്കാരമാക്കി പുരുഷന്‍മാര്‍ കേരളീയ വസ്ത്രത്തില്‍ അണിനിരന്നു. മലയാളത്തനിമ അടയാളപ്പെടുത്തിയ വേഷവിധാനത്തോടെയാണ് സ്ത്രീകളും അണിനിരന്നത്. ഓണക്കളികളും വിഭവ സമൃദ്ധമായ സദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി.

എക്‌സിസ്റ്റ് 18 വാന്‍സ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം ഉദ്ഘാടനം ചെയ്തു. പ്രൊഫഷണല്‍ ബിരുദം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ ആദരിച്ചു. നജീബ് മുസ്‌ലിയാരകം, മിര്‍ഷാദ് ബക്കര്‍, അബ്ദുല്‍ ജലീല്‍ കിണശ്ശേരി, ലത്തീഫ് തെച്ചി എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു. വികെകെ അബ്ബാസ്, ബഷീര്‍ പാരഗണ്‍, മുനീബ് പാഴൂര്‍, റാഫി കൊയ്‌ലാണ്ടി, മോഹിയുദീന്‍ സഹീര്‍, മുജീബ് മുത്താട്ട്, റംഷി ഓമശേരി, പ്രസീദ്, ലത്തീഫ് ലക്‌സ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top