Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ആബിദ് അന്‍വര്‍ നയിക്കുന്ന റിയാദ് ഫെസ്റ്റ് 27ന്

റിയാദ്: കലാ, സാംസ്‌കാരിക കൂട്ടായ്മ സരിഗമ അവതരിപ്പിക്കുന്ന ‘റിയാദ് ഫെസ്റ്റ്’ഡിസംബര്‍ 27ന് അസീസിയ ട്രെയിന്‍ മാളിലെ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്നു സംഘാടകര്‍ അറിയിച്ചു. നടനും ഗായകനുമായ ആബിദ് അന്‍വര്‍, ടെലിവിഷന്‍ ഷോകളില്‍ പ്രസശ്തരായ വിഷ്ണു, കുളിര്‍ ഷമീര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന വിനോദ പരിപാടികളാണ് റിയാദ് ഫെസ്റ്റിലെ മുഖ്യ പരിപാടികള്‍.

വൈകുന്നേരം 4ന് സ്ത്രീകള്‍ക്ക്പുഡ്ഡിംഗ്, മൈലാഞ്ചി മത്സരം നടക്കും. വിജയികള്‍ക്ക് സ്വര്‍ണനാണയം സമ്മാനിക്കും. ഇതിനു പുറമെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരെ ആദരിക്കും. ശാസ്ത്ര പ്രദര്‍ശനം, പുരാവസ്തു, ചിത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനവും നടക്കും. കോമഡി പരിപാടികള്‍, സംഗീത വിരുന്ന്, നൃത്തനൃത്യങ്ങള്‍, ഒപ്പന തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0538616380, 0503103190, 0532528262 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ആബിദ് അന്‍വര്‍, ഇവന്റ് കണ്‍ട്രോളര്‍ ഷിഹാദ് കൊച്ചിന്‍, ഇവന്റ് കോര്‍ഡിനേറ്റര്‍ അസീസ് കടലുണ്ടി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അല്‍ത്താഫ് കോഴിക്കോട്, ടെക്‌നിക്കല്‍ കോഓര്‍ഡിനേറ്റര്‍ മുത്തലിബ് കോഴിക്കോട്, സെക്യൂരിറ്റി കോഓര്‍ഡിനേറ്റര്‍ നജീം അഞ്ചല്‍, എക്‌സിബിഷന്‍ കോഓര്‍ഡിനേറ്റര്‍ അലിയാര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top