Sauditimesonline

watches

നവോദയ ദശോത്സം ഡിസംബര്‍ 27ന് അരങ്ങേറും

റിയാദ്: നവോദയ സാംസ്‌കാരിക വേദി പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ദശോത്സവം എന്ന പേരില്‍ രണ്ടു ഘട്ടങ്ങളിലാണ് ആഘോഷ പരിപാടികള്‍. ഡിസംബര്‍ 27ന് ഗുബേര ഖാലിദിയ്യ അഫ്‌റാജ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലു മുതല്‍ കലാ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. സാജു നവോദയ, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവര്‍ പങ്കെടുക്കും. വിപ്ലവ ഗാനങ്ങള്‍, അനില്‍ പനച്ചൂരാന്റെ കവിതകളുടെ രംഗാവിഷ്‌കാരം എന്നിവയും നടക്കും.

രണ്ടാം ഘട്ട പരിപാടിയില്‍ കവി അനില്‍ പനച്ചൂരാന്‍, ഗായകന്‍ അഭിജിത് കൊല്ലം എന്നിവര്‍ പങ്കെടുക്കും. തീയതി പിന്നീട് പ്രഖ്യാപിക്കും. പത്തു വര്‍ഷത്തിനിടെ ജീവകാരുണ്യ രംഗത്തും കലാ, കായിക മേഖലയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. കുട്ടികള്‍ക്ക് കളിയരങ്ങ്, ആര്‍ട്‌സ് അക്കാദമി, സമ്മര്‍ ക്യാമ്പുകള്‍, നാടകോത്സവങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, സെമിനാര്‍, സംവാദം തുടങ്ങി നിരവധി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ‘തീപ്പെട്ടന്‍’ പ്രൊഫഷണല്‍ നാടകം ആദ്യമായി റിയാദില്‍ അവതരിപ്പിച്ചതും നവോദയ സാംസ്‌കാരിക വേദിയാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഹേമന്ത് കുമാര്‍, ബാബുജി, സുധീര്‍ കുമ്മിള്‍, രവീന്ദ്രന്‍, സുരേഷ് മോഹന്‍, വിക്രമന്‍ ലാല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top