Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

തെരച്ചില്‍ ഫലം ചെയ്തു; ബാലികയെ പൊലീസ് കണ്ടെത്തി

റിയാദ്: പൊലീസിന്റെ ജാഗ്രതയും ദ്രുതഗതിയിലുളള അന്വേഷണവും ഫലം ചെയ്തു. തസ്‌കര സംഘം തട്ടിയെടുത്ത നാലുവയസുകാരി മര്‍ഷി പോള്‍ ആന്റണിയെ സുരക്ഷിതമായി കണ്ടെത്തി പിതാവിന് കൈമാറി. മൂന്നു മണിക്കൂറിലധികം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിന്റെ ആശ്വാസത്തിലാണ് പ്രവാസി സമൂഹം.

തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശിയും ദല്‍ഹി പബ്‌ളിക് സ്‌കൂള്‍ അധ്യാപകനുമായ ആന്റണി എസ് പോള്‍ തോമസ്, ശുമൈസി ആശുപത്രിയിലെ നഴ്‌സ് പപിത ദമ്പദികളുടെ മകളെയാണ് പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറിയത്.

ശുമൈസിയിലെ അല്‍ റാജ്ഹി ബാങ്കിന് സമീപം എസ് ടി ഡി 7270 ഹ്യുണ്ടായി ആക്‌സന്റ് കാര്‍ പാര്‍ക് ചെയ്തതിനു ശേഷം എഞ്ചിന്‍ ഓഫ് ചെയ്യാതെ മകളെ കാറിലിരുത്തി ആന്റണി പുറത്തിറങ്ങി. തൊട്ടടുത്ത എ ടി എം കൗണ്ടറില്‍ പോയി മടങ്ങുന്നതിനിടെ തസ്‌കര സംഘം കാര്‍ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.

പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിലാണ് ബാലികയെ കണ്ടെത്തിയത്. തട്ടിയെടുത്ത കാറും പൊലീസ് കണ്ടെടുത്തു. പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരായ ബിനു കെ തോമസ്, രാജു പാലക്കാട് എന്നിവര്‍ കുട്ടിയെ കണ്ടെത്തുന്നതിന് പിതാവിനൊപ്പം രംഗത്തുണ്ടായിരുന്നു. ബാലികയെ കണ്ടെത്തുന്നതിന് മലയാളികളുടെ നേതൃത്വത്തില്‍ വാട്‌സ് ആപ് കൂട്ടായ്മ രൂപീകരിച്ച് നിരവധി സംഘങ്ങള്‍ റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചിലും നടത്തിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top