
റിയാദ്: നാലു വയസുളള ബാലിക ഉള്‍പ്പെടെ നിര്‍ത്തിയിട്ട വാഹനം തട്ടിക്കൊണ്ടു പോയതായി പരാതി. തമിഴ്‌നാട് സ്വദേശിയും ദല്‍ഹി പബ്‌ളിക് സ്‌കൂള്‍ അധ്യാപകനുമായ ആന്റണി എസ് തോമസ് ആന്റണിയുടെ മകനെയും എസ് ടി ഡി 7270 ഹ്യുണ്ടായി ആക്‌സന്റ് കാറുമാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ട്രഷറര്‍ ബിനു കെ തോമസ് അറിയിച്ചു. പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കുട്ടിയെ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിലോ 0508456167 എന്ന നമ്പരിലോ അറിയിക്കണം.
ഓഫ് ചെയ്യാതെ വാഹനം റോഡില്‍ നിര്‍ത്തിയതിന് ശേഷം രക്ഷാകര്‍ത്താവ് പുറത്തിറങ്ങി. ശുമൈസിയിലെ അല്‍ റാജ്ഹി ബാങ്കിന്റെ എ ടി എം കൗണ്ടറില്‍ പോയി മടങ്ങുന്നതിനി ൈതസ്‌കര സംഘം കാര്‍ തട്ടിയെടുത്ത് കടന്നു കളഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
