
റിയാദ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖുറൈസില്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഖുറൈസ് ശാഖയുടെ അഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുളളത്. ഡിസംബര്‍ 24 മുതല്‍ ജനുവരി 4 വരെ പന്ത്രണ്ട് ദിവസങ്ങളില്‍ ആകര്‍ഷകമായ വിലക്കിഴിവും സമ്മാനങ്ങളും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഓഫര്‍ പ്രഖ്യാപിച്ച ദിവസങ്ങളില്‍ ലുലു ഖുറൈസ് ശാഖ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും. പ്രൊഡക്ട് ഓഫ് ദി ഡെ, ഹാപ്പി അവേഴ്‌സ്, സര്‍പ്രൈസ് ഓഫര്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്‌മെന്റിലും വിപുലമായ ഓഫറുകളാണ് അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുളളതെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
