Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ഭരണ പരാജയം മറക്കാന്‍ വര്‍ഗീയ ദ്രുവീകരണം നടത്തുന്നു: നവയുഗം പ്രതിഷേധ കൂട്ടായ്മ

അല്‍ കോബാര്‍: മോദി സര്‍ക്കാരിന്റെ ഭരണപരാജയങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റും പ്രവാസി എഴുത്തുകാരനുമായ ബെന്‍സി മോഹന്‍ പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ച് വോട്ടുബാങ്ക് വളര്‍ത്താനുള്ള സംഘപരിവാറിന്റെ ആസൂത്രിത അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദേശീയ പൗരത്വ രജിസ്റ്റര്‍ അസമില്‍ നടപ്പിലാക്കിയപ്പോള്‍ പന്ത്രണ്ടു ലക്ഷം ഹിന്ദുക്കളും അഞ്ചു ലക്ഷം മുസ്‌ലിംകളും രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ പുറത്തായി. ഹിന്ദുവോട്ടു ബാങ്കിനെ രക്ഷിയ്ക്കാനാണ് ബിജെപി സര്‍ക്കാര്‍ പൗരത്വഭേദഗതി ബില്ല് കൊണ്ടുവന്നത്. അതോടൊപ്പം, രാജ്യത്തെ ഗുരുതരമായി ബാധിച്ചിരിയ്ക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിയ്ക്കാനാണ് മത, വര്‍ഗ്ഗീയത വളര്‍ത്തി ദ്രുവീകരണം സൃഷ്ടിക്കുന്നത്. ഇതുവഴി ആര്‍.എസ്.എസ്സിന്റെ ഹിന്ദുരാഷ്ട്രത്തിലേയ്ക്ക് കടക്കാമെന്നാണ് മോഹിക്കുന്നത്. ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് മതം നോക്കി പൗരത്വം കൊടുക്കുന്ന നിയമം ഉണ്ടാക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന ശിലകളായ ജനാധിപത്യം, മതേതരത്വം എന്നിവയെ തകര്‍ക്കുന്ന നിയമമാണിതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംകള്‍ മാത്രമല്ല, ഭാരതത്തിലെ എല്ലാ മതവിഭാഗങ്ങളിലുമുളളപൗരന്മാര്‍ തെരുവുകളില്‍ ഇറങ്ങി ഭരണഘടനയെ തകര്‍ക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമത്തിനെതിരെ സമരം ചെയ്യുന്നത് ഇന്ത്യക്ക് അഭിമാനമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയെ സംരക്ഷിക്കാന്‍ അവസാനശ്വാസം വരെ പൊരുതുമെന്ന് സദസ്സ് പ്രതിജ്ഞ എടുത്തു. നവയുഗം വനിതാവേദി പ്രസിഡന്റ് അനീഷ കലാം ഭരണഘടന സംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. പൗരത്വഭേദഗതി ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞു ചവറ്റുകുട്ടയിലെറിഞ്ഞാണ് പ്രതിഷേധം അറിയിച്ചത്. നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം,
ഉണ്ണി പൂച്ചെടിയല്‍, കേന്ദ്രകമ്മിറ്റി നേതാക്കളായ ശ്രീകുമാര്‍ വെള്ളല്ലൂര്‍, ദാസന്‍ രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top