Sauditimesonline

SaudiTimes

ഡോ. വി പി ഗംഗാധരന് മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ് സമ്മാനിച്ചു

റിയാദ്: അര്‍ബുദത്തെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജീവിതശൈലീരോഗങ്ങളെപ്പോലെ അര്‍ബുദത്തെ മുന്‍കൂട്ടി തടയാന്‍ കഴിയുമെന്നും അര്‍ബുദ രോഗവിദഗ്തന്‍ ഡോ: വിപി ഗംഗാധരന്‍. പുകയുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ പുകയില ഉല്‍പ്പന്നങ്ങളും അപകടകാരികളാണ്. പുകയില തന്നെയാണ് ക്യാന്‍സറിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. വര്‍ഷം ആറുലക്ഷം മനുഷ്യ ജീവനുകളാണ് പുകവലിയെ തുടര്‍ന്ന് നഷ്ടപ്പെടുന്നത്. കുട്ടികളിലെ ക്യാന്‍സറിന് പുകവലിക്കുന്നവരില്‍ നിന്നു പരോക്ഷമായി ശ്വസിക്കുന്ന പുകയും കാരണമാകുന്നുണ്ട്. സ്ത്രീകളിലെ സ്തനാര്‍ബുദത്തിനു മറ്റുള്ളവര്‍ വലിക്കുന്ന പുക ശ്വസിക്കുന്നതും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ പുകവലിക്കുന്ന വെക്തി സ്വയം മരിക്കുകയും മറ്റുളളവരെ മരണത്തിലേക്കു തള്ളിവിടുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ് സ്വീകരിച്ച് റിയാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ജീവിതശൈലിയാണ് ആരോഗ്യം വഷളാക്കുന്നത്. മാത്രമല്ല പുകവലിയും മദ്യപാനവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അര്‍ബുദ രോഗവിദഗ്തന്‍ഡോ വിപി ഗംഗാധരന്‍ പറഞ്ഞു.

ആതുരസേവനരംഗത്തും ജീവകാരുണ്യരംഗത്തും മികച്ചസംഭാവനക്കുള്ള മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ് ഡോ വിപി ഗംഗാധരന്‍ ഏറ്റുവാങ്ങി. ബത്ഹ അപ്പോളോ ഡിമോറ ഓഡിറേറാറിയത്തില്‍പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളിയുടെ ആമുഖപ്രസംഗത്തോടെ തുടങ്ങിയ സാംസ്‌കാരികപരിപാടിയില്‍ മൈത്രി സെക്രട്ടറി ജനറല്‍ ബാലു കുട്ടന്‍ അധ്യക്ഷത വഹിച്ചു.ലുലു റീജിയണല്‍ ഡയറക്ടര്‍ ഷഹീം മുഹമ്മദ് സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്തു. മൈത്രിയുടെ കാരുണ്യസ്പര്‍ശം അവാര്‍ഡ് ശിഹാബ് കൊട്ടുകാടും ലുലു റീജിയണല്‍ ഡയറക്ടര്‍ ഷഹീം മുഹമ്മദും ചേര്‍ന്ന് ഡോ: വി പി ഗംഗാധരന് സമ്മാനിച്ചു. മൈത്രി പ്രസിഡന്റ് സകീര്‍ ഷാലിമാര്‍ ഷാള്‍ അണിയിക്കുകയും ഡോ: വിപി ഗംഗാധരന്റെ നൂലില്‍ തീര്‍ത്ത ചിത്രഫലകം കൈമാറുകയും ചെയ്തു. കാന്‍സര്‍ സത്യവും മിഥ്യയും എന്ന ബ്രോഷര്‍ ഡോ വിപി ഗംഗാധരന്‍,സ്റ്റാര്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഡേവിഡ് ലൂക്കിന് നല്‍കി പ്രകാശനം ചെയ്തു. മൈത്രിയുടെ 2020 ലെ കലണ്ടര്‍ മൈത്രി വൈസ് ചെയര്‍മാന്‍ മജീദ് നാസര്‍ ലെയ്‌സിന് കൈമാറി പ്രകാശനം ചെയ്തു. നിരവധിപേര്‍ ഡോക്ടറെ പൊന്നാടയണിയിച്ച് ആദരിച്ചു

മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി.മീഡിയ ഫോറം ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങാട്, എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള, ഫോര്‍ക ചെയര്‍മാന്‍ സത്താര്‍ കായംകുളം, മൈത്രി ജീവകാരുണ്യ കണ്‍വീനര്‍ നസീര്‍ ഖാന്‍, അന്‍സാരി വടക്കുംതല, സാബു കല്ലേലിഭാഗം തുടങ്ങിയവര്‍ സംസാരിച്ചു. റഹ്മാന്‍ മുനമ്പത്ത് സ്വാഗതവും ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു. ക്യാന്‍സര്‍ സംശയനിവാരണ ക്ലാസ്സും ചോദ്യോത്തരവും നടന്നു. വിജയികള്‍ക്ക് ഉപഹാരവും സമ്മാനിച്ചു. മൗത്ത് ഓര്‍ഗനില്‍ ഡോ വിപി ഗംഗാധരന്‍നടത്തിയ സംഗീതവിസ്മയം കാണികളെ അമ്പരപ്പിച്ചു. ജലീല്‍ കൊച്ചിന്റെ നേതൃത്വത്തില്‍ ഗാനസന്ധ്യയും അരങ്ങേറി. കബീര്‍ പാവുമ്പ, ഫത്തഹുദ്ദീന്‍, അരുണ്‍, ഹാഷിം, മുനീര്‍, സലാം കരുനാഗപ്പള്ളി,അബി ജോയ്തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top