Sauditimesonline

crown prince and ukrain president
സെലന്‍സ്‌കിയുടെ മിന്നല്‍ സന്ദര്‍ശനം; ഡ്രോണ്‍ പ്രതിരോധത്തിന് ഉക്രൈനുമായി കരാര്‍

സിദ്ദിഖ് ഹാജി ചെറുമുക്കിന് സഹനയില്‍ സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം എത്തിയ അല്‍ ഖര്‍ജ് കെഎംസി സി സെന്റ്ട്രല്‍ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റും ദാറുല്‍ഹുദ യൂണിവേഴ്‌സിറ്റി വര്‍കിംഗ് കമ്മിറ്റി അംഗവുമായ സിദ്ദിഖ് ഹാജി ചെറുമുക്കിന് സഹന ഏരിയ കെഎംസിസി കമ്മിറ്റി ല്‍ സ്വീകരണം നല്‍കി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയാഘോഷവും നടത്തി.

അല്‍ ഖര്‍ജ് സെന്റ്ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എന്‍കെ മൊയ്തീന്‍ കുട്ടി ചേളാരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശബീബ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറര്‍ അഷ്‌റഫ് കല്ലൂര്‍, ചെയര്‍മാന്‍ ജലീല്‍ സാഹിബ് കരിമ്പില്‍, സാജിദ് ഉളിയില്‍, ഇക്ബാല്‍ ചേരനാണ്ടി, ജാബിര്‍ ഫൈസി, സാദിക്ക് ഹുദവി, മുഹമ്മദ് ഷാഫി മുസ്ലിയാര്‍, ഷറഫുദീന്‍ ചേളാരി ഇസ്മായില്‍ ഫൈസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തും എന്ന കാര്യം സുനിശ്ചിതം ആണെന്ന് ആശംസകള്‍ നേര്‍ന്നവര്‍ അഭിപ്രായപെട്ടു. സഹന ഏരിയ പ്രസിഡന്റ് ഷാഹിദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാശിദ് കാപ്പ് സ്വാഗതവും ഷഫീഖ് ചെറുമുക്ക് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top