Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

സൗദിയില്‍ പൊടിക്കാറ്റും മഴയും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്ന് പുലര്‍ച്ചെ ആരംഭിച്ച പൊടിക്കാറ്റ് രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. ശീത കാലാവസ്ഥയില്‍ നിന്ന് വസന്തത്തിലേക്ക് മാറുന്നതിന്റെ ഭാഗമാണ് കലാവസ്ഥയില്‍ ദൃശ്യമായ മാറ്റമെന്നും അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറിയും കുറഞ്ഞും പൊടിക്കാറ്റ് ദൃശ്യമാണ്. പടിഞ്ഞാറന്‍ പ്രവിശ്യയുടെ പല പ്രദേശങ്ങളിലും മഴയും അനുഭവപ്പെട്ടു. തബൂക്കിലെ ചിലയിടങ്ങളില്‍ അന്തരീക്ഷ താപ നില രണ്ടു ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു.

തലസ്ഥാനമായ റിയാദില്‍ പുലര്‍ച്ചെ ആരംഭിച്ച പൊടിക്കാറ്റ് തുടരുകയാണ്. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് റിയാദ് സീസണിലെ മുഖ്യ ആകര്‍ഷണമായ വിന്റര്‍ വണ്ടര്‍ലാന്റിന് ഇന്ന് അവധി നല്‍കി. രണ്ടു ദിവസം പൊടിക്കാറ്റ് തുടരും. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷത്തില്‍ ഉയരുന്ന ശക്തമായ പൊടിപടലം കാഴ്ച മറക്കാന്‍ സാധ്യതയുണ്ട്. ഹൈവേകളില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top