
റിയാദ്: സംഗീത പെരുമഴയൊരുക്കി ഗോള്‍ഡന്‍ മെലഡീസിന്റെ നേതൃത്വത്തചന്റ അരങ്ങേറിയ മെഗാബീറ്റ്‌സ് 2022 സംഗീത വിരുന്ന് വേറിട്ട മനുഭവമായി. സോഫ്റ്റ് വെയര്‍ കമ്പനി ‘അദ്‌വാ അല്‍ ഷുജ’ യുടെ ബാനറില്‍ അല്‍ മാസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് സംഗീത വിരുന്ന് അരങ്ങേറിയത്.

ഗായകരായ തങ്കച്ചന്‍ വര്‍ഗീസ്, ജലീല്‍ കൊച്ചിന്‍, ഷാന്‍ പെരുമ്പാവൂര്‍, അല്‍ത്താഫ് കാലിക്കറ്റ്, നൗഫല്‍ വടകര, ധന്യ ഷൈന്‍ദേവ്, ലെന ലോറന്‍സ്, ലെനറ്റ് സ്‌ക്കറിയാ, നാദിര്‍ നവാസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഡി4 ഡാന്‍സ് ഫെയിം ഹരിപ്രിയ, സഹോദരന്‍ ആദേശ് എന്നിവരുടെ നൃത്തനൃത്യങ്ങളും മരങ്ങേറി. ഗായിക ലെന ലോറന്‍സിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. ചടങ്ങില്‍ അദ് വാ അല്‍ ഷുജ മാനേജിംഗ് ഡയറക്ടര്‍ ഷിബു മാത്യു, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രാജന്‍ കാരിച്ചാല്‍ എന്നിവരെ ചടങ്ങിഫ ആദരിച്ചു.
സാംസ്‌കാരിക സമ്മേളനം ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഷിബു മാത്യു, ജയന്‍ കൊടുങ്ങല്ലൂര്‍, ഡോ.ജയചന്ദ്രന്‍, സുലൈമാന്‍ ഊരകം, ഷൈജു പച്ച എന്നിവര്‍ സംസാരിച്ചു. തങ്കച്ചന്‍ വര്‍ഗീസ് സ്വാഗതവും, ലോറന്‍സ് അറക്കല്‍ നന്ദിയും പറഞ്ഞു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു. സ്‌കറിയ ജോസഫ്, ഷൈന്‍ദേവ്, റോബിന്‍ മത്തായി, ഷംസുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





